Saturday, May 25, 2019 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.33 AM

മോദി പേടി യു.ഡി.എഫിന്‌ വോട്ടായി; സംസ്‌ഥാനത്ത്‌ ഇടത്‌ വിരുദ്ധ വികാരമില്ലെന്നു പി. ജയരാജന്‍

uploads/news/2019/05/310440/k1.jpg

കണ്ണൂര്‍: മോദിയെയും ബി.ജെ.പിയെയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്‌ വേണമെന്ന പ്രചാരണ ന്യൂനപക്ഷം വിശ്വസിച്ചതാണ്‌ യു.ഡി.എഫിന ഗുണമായതെന്ന്‌ പി. ജയരാജന്‍. വിശ്വസനീയമായ മതനിരപേക്ഷ ശക്‌തി ഇടതുപക്ഷമാണ്‌ എന്നതായിരുന്നു ഇടത്‌ പ്രചരണം. എന്നാല്‍ ഇത്‌ വിശ്വസിക്കാന്‍ ഒരു വിഭാഗം തയാറായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഇടതുപക്ഷത്തിന്‌ 30,000 വോട്ടുകള്‍ വര്‍ധിച്ചുവെന്നും ജയരാജന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. പരാജയ കാരണം വിലയിരുത്താന്‍ ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.
എല്‍.ഡി.എഫിനുണ്ടായിട്ടുള്ള തെരഞ്ഞെടുപ്പ്‌ പരാജയം ഇടത്‌ വിരുദ്ധ തരംഗത്തിന്റെ ഭാഗമല്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ.്‌ഡി.പിഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേല ഇടത്‌ പക്ഷത്തിന്‌ തിരിച്ചടി സൃഷ്‌ടിക്കുകയായിരുന്നു.
ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം മുതലാക്കിക്കൊണ്ടാണ്‌ തെറ്റായ തരത്തിലുള്ള വ്യാമോഹം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്‌ടിക്കാന്‍ ചില ശക്‌തികള്‍ ശ്രമിച്ചത്‌. അതിന്റെ ഫലമായിട്ടാണ്‌ തിരിച്ചടിയുണ്ടായിട്ടുള്ളതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Saturday 25 May 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW