Friday, June 21, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.31 AM

നിലം നികത്തലിനെ ചൊല്ലി സി.പി.എം.-സി.പി.ഐ. തര്‍ക്കം വീയപുരത്ത്‌ ഭിന്നത രൂക്ഷം

uploads/news/2019/05/310430/a2.jpg

ഹരിപ്പാട്‌: സി.പി.എമ്മും സി.പി.ഐയും നിലംനികത്തലിനെതിരേ പരസ്‌പരം കൊടി കുത്തുന്നത്‌ ഇടതു മുന്നണിയില്‍ ഭിന്നതയ്‌ക്ക്‌ കാരണമാകുന്നു. സി.പി.എം. നേതാവ്‌ നിലംനികത്തിയ സ്‌ഥലത്ത്‌ സി.പി.ഐ. കൊടി കുത്തിയിരുന്നു.
സി.പി.ഐ. നേതാവ്‌ നികത്തിയ സ്‌ഥലത്ത്‌ കഴിഞ്ഞ ദിവസം സി.പി.എമ്മും കൊടികുത്തിയതോടെയാണ്‌ ഭിന്നത രൂക്ഷമായത്‌. വീയപുരത്ത്‌ പുഞ്ചക്കൃഷി നടക്കുന്ന പാടശേഖരങ്ങള്‍ നികത്തുന്നത്‌ വ്യാപകമാണ്‌. 16 പാടശേഖരങ്ങളാണ്‌ കൃഷിഭവന്‍ പരിധിയിലുള്ളത്‌.
ഈ പാടങ്ങളിലെല്ലാം തന്നെ നികത്തലും നടക്കുന്നുണ്ട്‌. ഈ മാസം ആദ്യം മുണ്ടുതോട്‌ പോളത്തുരുത്ത്‌ പാടത്ത്‌ വീയപുരം-തേവേരി റോഡിന്‌ സമീപം സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ മുന്‍ പാടശേഖര കമ്മിറ്റി സെക്രട്ടറി കൃഷിയോഗ്യമായ തന്റെ ഒമ്പതു സെന്റ്‌ സ്‌ഥലം മണ്ണടിച്ച്‌ നികത്താന്‍ ശ്രമിച്ചിരുന്നു.
ഇത്‌ ശ്രദ്ധയില്‍പ്പെട്ട സി.പി.ഐ. പ്രവര്‍ത്തകര്‍ കൊടികുത്തി പ്രതിഷേധിച്ചു. തുടര്‍ന്ന്‌ ഇദ്ദേഹം സി.പി.എമ്മിന്റെ മൗനാനുവാദത്തോടെ നിലംനികത്തി.
സി.പി.ഐ. നേതാക്കളുടെ നിലംനികത്തല്‍ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ കൊടികുത്താന്‍ സി.പി.എമ്മും തീരുമാനിച്ചു.
ഇത്‌ മനസിലാക്കിയ സി.പി.ഐ. നേതൃത്വം ആരുമറിയാതെ രാത്രിയുടെ മറവില്‍ സി.പി.എം. നേതാവിന്റെ നിലം നികത്തലിനെതിരേ കുത്തിയ കൊടി ഊരി. നിലവില്‍ ഇവിടെ കോണ്‍ഗ്രസിന്റെ കൊടി മാത്രമാണുള്ളത്‌.
കേസെടുത്തതിനാല്‍ കൊടി ഊരുകയായിരുന്നെന്നാണ്‌ സി.പി.ഐയുടെ പക്ഷം. ഇതേസമയം കഴിഞ്ഞ ദിവസം രാവിലെ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നികത്തിയ സ്‌ഥലത്ത്‌ കൊടികുത്തി.
സ്വന്തമായി ഭൂമിയുണ്ടായിരിക്കേ വ്യാജ സത്യവാങ്‌മൂലം നല്‍കി വീട്‌ വയ്‌ക്കാനെന്ന പേരില്‍ നിലംനികത്തുന്നെന്നാണ്‌ ഇവരുടെ ആരോപണം.

Ads by Google
Advertisement
Saturday 25 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW