Thursday, June 13, 2019 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.31 AM

അരൂരില്‍ ആരിഫിന്‌ കാലിടറി; അങ്കലാപ്പില്‍ അണികള്‍

ചേര്‍ത്തല: ഹാട്രിക്‌ വിജയം നേടിയ അരൂരില്‍ ഇടത്‌ സ്‌ഥാനാര്‍ഥി എ.എം. ആരിഫിന്‌ കാലിടറിയത്‌ പാര്‍ട്ടി അണികളെ അങ്കലാപ്പിലാക്കി. തുടര്‍ച്ചയായി മൂന്ന്‌ തവണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടി പാറിച്ച ശേഷം ലോക്‌സഭയിലേക്ക്‌ പോരാടിയ ആരിഫ്‌ സ്വന്തം തട്ടകമായായ അരൂരില്‍ 678 വോട്ടുകള്‍ക്ക്‌ പിന്നിലായത്‌ പാര്‍ട്ടിയിലും ചര്‍ച്ചയായി. 2016ല്‍ കോണ്‍ഗ്രസിലെ സി.ആര്‍. ജയപ്രകാശിനെ 38,519 വോട്ടുകള്‍ക്കാണ്‌ ആരിഫ്‌ പരാജയപ്പെടുത്തിയത്‌.
2011 ല്‍ 16,850 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.എ. ഷുക്കൂറിനെയും തോല്‍പ്പിച്ചിരുന്നു. 2006 ല്‍ 4016 വോട്ടിന്റെ വ്യത്യാസത്തില്‍ മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മയെ പരാജയപ്പെടുത്തിയാണ്‌ ആരിഫ്‌ അരൂരില്‍ പടയോട്ടം തുടങ്ങിയത്‌. ഏറെ വികസന പദ്ധതികള്‍ നടപ്പാക്കി മണ്ഡലത്തില്‍ നിറഞ്ഞായിരുന്നു പ്രവര്‍ത്തനം. പത്ത്‌ പഞ്ചായത്തുകളാണ്‌ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്‌.
ഏഴിടത്തും ഇടതിനാണ്‌ ഭരണം. അരൂര്‍, കുത്തിയതോട്‌, തുറവൂര്‍, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്തും എല്‍.ഡി.എഫ്‌. ഭരിക്കുന്നത്‌. കോടംതുരുത്ത്‌, എഴുപുന്ന, പെരുമ്പളം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനാണ്‌ ഭരണം. ഇടത്‌ കോട്ടയായി അറിയപ്പെടുന്ന അരൂര്‍, പാണാവള്ളി, പള്ളിപ്പുറം എന്നീ മേഖലകളിലടക്കം വോട്ടില്‍ ധ്രുവീകരണമുണ്ടായതായും ജനകീയ എം.എല്‍.എയെ മണ്ഡലത്തില്‍ നിലനിര്‍ത്തണമെന്ന എതിര്‍പക്ഷത്തിന്റെ പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചതുമായാണ്‌ നേതാക്കളുടെ വിലയിരുത്തല്‍. മൂന്ന്‌ വര്‍ഷം മുമ്പ്‌ ലഭിച്ച ഭൂരിപക്ഷം ഇല്ലാതായതും 678 വോട്ടിന്‌ പിന്നില്‍ പോയതും പാര്‍ട്ടി ഗൗരവത്തോടെയാണ്‌ കാണുന്നത്‌. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാകാതിരിക്കാന്‍ നീക്കംതുടങ്ങി. സൂഷ്‌മമായി പരിശോധനയിലൂടെ വീഴ്‌ച കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ സി.പി.എം. ഏരിയ സെക്രട്ടറി പി.കെ. സാബു പറഞ്ഞു.

Ads by Google
Advertisement
Saturday 25 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW