Friday, June 21, 2019 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.31 AM

അടിയൊഴുക്കിനു പിന്നില്‍ മോഡിഭീതിയും ശബരിമലയും

ആലപ്പുഴ: മതന്യൂനപക്ഷങ്ങള്‍ക്ക്‌ നരേന്ദ്രമോഡി സര്‍ക്കാരിനോടുള്ള എതിര്‍പ്പും ശബരിമലവിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടതില്‍ ഹിന്ദുവിഭാഗത്തിലെ വിശ്വാസികള്‍ക്കിടയിലുണ്ടായ പ്രതിഷേധവും ജില്ലയിലും ഇടതു മുന്നേറ്റത്തിന്‌ തിരിച്ചടി നല്‍കിയെന്നുവേണം കരുതാന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിച്ചെന്ന്‌ മാവേലിക്കരയില്‍ വിജയിച്ച കൊടിക്കുന്നില്‍ സുരേഷ്‌ വ്യക്‌തമാക്കി കഴിഞ്ഞു.
ബി.ജെ.പി നേതാക്കളും അത്‌ സമ്മതിക്കുന്നു. കഴിഞ്ഞതവണ 43051 വോട്ട്‌ ലഭിച്ച ആലപ്പുഴയില്‍ ഇത്തവണ ബി.ജെ.പിയുടെ ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‍ നേടിയത്‌ 187729 വോട്ട്‌. മാവേലിക്കരയില്‍ 2014ല്‍ ബി.ജെ.പി സ്‌ഥാനാര്‍ഥി പി. സുധീറിന്‌ ലഭിച്ചത്‌ 79743 വോട്ട്‌. ഇത്തവണ ബി.ഡി.ജെ.എസിന്റെ തഴവ സഹദേവന്‍ അത്‌ 133546 ആയി ഉയര്‍ത്തി. എന്നാല്‍ ശബരിമല തരംഗമായില്ലെന്നാണ്‌ ആലപ്പുഴയിലെ എന്‍.ഡി.എ സ്‌ഥാനാര്‍ഥി ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‍ ഇന്നലെ പ്രതികരിച്ചത്‌. തരംഗമായിരുന്നെങ്കില്‍ ഹിന്ദുഭൂരിപക്ഷ മേഖലയായ ആലപ്പുഴയില്‍ വന്‍ വിജയം നേടുമായിരുന്നെന്നാണ്‌ അദ്ദേഹത്തിന്റെ വാദം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തോളം വോട്ടിന്റെ മേല്‍ക്കൈ ഉണ്ടായിരുന്ന ആലപ്പുഴ മണ്ഡലത്തില്‍ അദൃശ്യവും അപ്രതീക്ഷിതവുമായ ചില അടിയൊഴുക്കുകളിലാണ്‌ തന്റെ പ്രതീക്ഷയെന്ന്‌ വോട്ടെണ്ണലിന്‌ മുമ്പ്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‌മാന്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. അതിലൊന്ന്‌ ശബരിമലയും മറ്റൊന്ന്‌ സി.പി.എമ്മിനുള്ളിലെ നിഷേധ വോട്ടുകളുമാണെന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ഷാനിമോള്‍ പ്രതീക്ഷിച്ചത്ര അത്‌ വന്നുചേന്നില്ലെന്നു മാത്രം.

Ads by Google
Advertisement
Saturday 25 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW