Thursday, June 13, 2019 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.31 AM

പുന്നപ്രയിലും തോട്ടപ്പള്ളിയിലും തെരുവുനായ്‌ ശല്യം

അമ്പലപ്പുഴ: പുന്നപ്രയിലും തോട്ടപ്പള്ളിയിലും തെരുവുനായ്‌ക്കളുടെ അക്രമണം. തോട്ടപ്പള്ളിയില്‍ രണ്ട്‌ പേര്‍ക്ക്‌ കടിയേറ്റു. പുന്നപ്രയില്‍ തെരുവുനായ്‌ക്കള്‍ ആടുകളെ കടിച്ചുകൊന്നു. പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡംഗം കണ്ണപ്പശേരില്‍ ലതയുടെ വീട്ടിലെ അഞ്ച്‌ ആടുകളെയാണ്‌ നായ്‌ക്കൂട്ടം കൊന്നൊടുക്കിയത്‌.
വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത്‌ കെട്ടിയിരുന്ന ആടുകളെ കൂട്ടമായെത്തിയ നായ്‌ക്കൂട്ടം അക്രമിക്കുകയായിരുന്നു. ആടുകളുടെ കരച്ചില്‍കേട്ട്‌ വീട്ടുകാര്‍ എത്തിയപ്പോഴേക്കും നായ്‌ക്കൂട്ടം ഓടിമാറി. പുറക്കാട്‌ പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ കാറ്റാടിപ്പറമ്പ്‌ സതി(40), അയല്‍വാസി രാധ എന്നിവര്‍ക്കാണ്‌ കടിയേറ്റത്‌.
പഞ്ചായത്തു പാലത്തിന്‌ സമീപം കൂടി നടന്നുപോകുകയായിരുന്ന സതിയുടെ കൈയ്യില്‍ തെരുവുനായ കടിക്കുകയായിരുന്നു. ഇടതുകൈയുടെ ചൂണ്ടുവിരല്‍ നായ കടിച്ചെടുത്തു. വീടിനുമുന്നില്‍ നില്‍ക്കുകയായിരുന്ന രാധയുടെ കാലിലാണ്‌ കടിയേറ്റത്‌.
ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സതേടി. അടുത്തിടെയായി പ്രദേശത്ത്‌ തെരുവുനായ ശല്യം വര്‍ധിച്ച്‌ വരുകയാണെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കൂട്ടംകൂടിയെത്തുന്ന നായ്‌ക്കള്‍ വഴിയാത്രക്കാര്‍ക്ക്‌ ഭീഷണിയായിരിക്കുകയാണ്‌. പുന്നപ്ര രണ്ടാം വാര്‍ഡില്‍ തെരുവുനായ്‌ക്കള്‍ വഴിയാത്രക്കാര്‍ക്ക്‌ നേരേയും അക്രമം നടത്തിയിരുന്നു. ഇവിടെയും വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ നെരേ അക്രമം നടന്നിരുന്നു. പരുക്കേറ്റ മൃഗങ്ങള്‍ പിന്നീട്‌ ചത്തുവീണിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തെരുവൂനായ്‌ക്കള്‍ക്ക്‌ പേ വിഷബാധ ഉണ്ടായിരുന്നതായും കണ്ടെത്തുകയുണ്ടായി.

Ads by Google
Advertisement
Saturday 25 May 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW