Friday, June 21, 2019 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.26 AM

ശക്‌തന്റെ തട്ടകത്തില്‍ പ്രതാപത്തോടുകൂടി പ്രതാപന്‍

uploads/news/2019/05/310206/1.jpg

തൃശൂര്‍: ശക്‌തന്റെ തട്ടകത്തില്‍ പ്രതാപത്തോടുകൂടി പ്രതാപന്‍. തൃശൂരില്‍ യു.ഡി.എഫിന്‌ ലഭിച്ചത്‌ പ്രതീക്ഷിച്ചതിലും കൂറ്റന്‍ ലീഡിന്റെ വിജയം. ഒരുവേള യു.ഡി.എഫ്‌. ക്യാമ്പില്‍പ്പോലും ആത്മവിശ്വാസമില്ലായിരുന്നു. ഇതുസംബന്ധിച്ച്‌ സ്‌ഥാനാര്‍ഥിപോലും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി സുരേഷ്‌ഗോപി വന്നതോടെ വോട്ടുകള്‍ മറിഞ്ഞേക്കുമെന്നായിരുന്നു ആശങ്ക. എന്നാല്‍ സി.പി.ഐയുടെ ഏക സിറ്റിങ്‌ സീറ്റുകൂടിയായിരുന്ന തൃശൂര്‍ മണ്ഡലം തിരിച്ചുപിടിച്ചതിലൂടെ ടി.എന്‍. പ്രതാപന്‍ എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്‌പ്രഭരാക്കി.
തുഷാര്‍ വെള്ളാപ്പള്ളി വയനാടന്‍ ചുരം കയറിയ ഒഴിവില്‍ കാവി പതാകയുമായി വന്ന സുരേഷ്‌ഗോപിയെ പ്രതാപന്‍ മൂന്നാം സ്‌ഥാനത്ത്‌ തളച്ചിട്ടു. സിനിമയിലെ ഡയലോഗുകളേക്കാള്‍ പഞ്ചോടെ പ്രതാപന്‍ ഹൃദയത്തിന്റെ ഭാഷയില്‍ വോട്ടര്‍മാരോട്‌ സംസാരിച്ചത്‌ ക്ലിക്കായി.
മലയോര മേഖലയും നഗര- ഗ്രാമ പ്രദേശങ്ങളും കടലോരവുമെല്ലാം പ്രതാപന്‌ വേണ്ടി കൈകോര്‍ത്തു. തീരമേഖല ഉള്‍പ്പെടുന്ന ഗുരുവായൂര്‍ മണ്ഡലം ഇരുപത്തിയൊന്നായിരത്തില്‍പ്പരം വോട്ടിന്റെ ലീഡ്‌ നല്‍കിയപ്പോള്‍ മണലൂര്‍ പതിമൂവായിരത്തില്‍പ്പരവും ഒല്ലൂര്‍ പതിനാറായിരത്തില്‍ പരവും തൃശൂര്‍ പതിനെട്ടായിരത്തില്‍ പരവും വോട്ടിന്റെ ലീഡാണ്‌ നല്‍കിയത്‌.
ഇടതുപക്ഷത്തിനാകട്ടെ കനത്ത തിരിച്ചടിയായി തൃശൂരിലെ തോല്‍വി. സി.പി.ഐ. സ്‌ഥാനാര്‍ഥിയായ രാജാജി മാത്യു തോമസിന്‌ ഇടതുപക്ഷ മന്ത്രിമാരുടെ മണ്ഡലങ്ങളില്‍പ്പോലും ലീഡ്‌ ഉയര്‍ത്താനായില്ല. ബി.ജെ.പി. സ്‌ഥാനാര്‍ഥിയായ സുരേഷ്‌ ഗോപിക്കാകട്ടെ അമിത ആത്മവിശ്വാസവും അതുയര്‍ത്തിയ വിവാദങ്ങളും തിരിച്ചടിയായി.
------------
യു.ഡി.എഫ്‌. കണ്‍വീനറുടെ
സംഘാടക മികവിന്റെ വിജയം

തൃശൂര്‍: യു.ഡി.എഫ്‌. കണ്‍വീനറുടെ സംഘാടന മികവിലൂടെ ബെന്നിബഹനാന്‍ പടയൊരുക്കം പൂര്‍ത്തിയാക്കി. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഇന്നസെന്റിന്‌ അതോടെ കരയേണ്ടിവന്നു. ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം വോട്ടുകള്‍ക്ക്‌ ചിരിയുടെ തമ്പുരാനെ രാഷ്‌ട്രീയ ഗോദയില്‍ ഇടിച്ചുവീഴ്‌ത്തി ബെന്നി ചാലക്കുടിയുടെ കോണ്‍ഗ്രസ്‌ പാരമ്പര്യം നിലനിര്‍ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിമൂവായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ്‌ ഇന്നസെന്റ്‌ വിജയിച്ചത്‌.
അദ്ദേഹത്തെ പാര്‍ട്ടി ചിഹ്നഹ്നഹ്നഹ്നഹ്നഹ്നത്തില്‍ മത്സരിപ്പിച്ച്‌ വോട്ടുനില ഭദ്രമാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലാണ്‌ പാളിയത്‌. ഇന്നസെന്റ്‌ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എം.പി. എന്ന നിലയില്‍ നടത്തിയ കോടികളുടെ വികസനം ചൂണ്ടിക്കാട്ടിയാണ്‌ വോട്ടുതേടിയത്‌. എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിലെ വീഴ്‌ചകളും ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ ധാര്‍ഷ്‌ട്യവും സഹിക്കാന്‍ ആവുന്നില്ലെന്നുപറഞ്ഞ്‌ യു.ഡി.എഫും കളം നിറഞ്ഞുനിന്നു.
ഇതിനിടെ അസുഖബാധിതനായി ബെന്നി ബഹനാന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ ഇതൊന്നും തളര്‍ത്തിയില്ല.
സിറ്റിങ്‌ എം.പിയായ ഇന്നസെന്റിനെ തുടര്‍ന്നും മത്സരിപ്പിക്കാന്‍ സി.പി.എം. തീരുമാനിച്ചതില്‍ ചാലക്കുടിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ അമര്‍ഷം ഉണ്ടായിരുന്നു. സ്വതന്ത്ര സ്‌ഥാനാര്‍ഥിയില്‍ നിന്നു പാര്‍ട്ടി ചിഹ്നം നല്‍കിയാണ്‌ ഇത്തവണ ഇന്നസെന്റിനെ മത്സരിപ്പിച്ചത്‌. പാര്‍ട്ടി പ്രവര്‍ത്തകരുടെ അമര്‍ഷം കുറഞ്ഞെങ്കിലും അത്‌ വോട്ടായി മാറാന്‍ കഴിഞ്ഞില്ല. ബി.ജെ.പി. സ്‌ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്‌ണന്‍ മൂന്നാംസ്‌ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ശബരിമല വിഷയകാലത്ത്‌ വിവാദങ്ങളില്‍ അകപ്പെട്ട എ.എന്‍. രാധാകൃഷ്‌ണന്‌ പാര്‍ട്ടി കണക്കുകൂട്ടിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല.

Ads by Google
Advertisement
Friday 24 May 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW