Friday, May 24, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.24 AM

കൂട്ടായ്‌മയുടെ വിജയം: ഹൈബി

uploads/news/2019/05/310171/1.jpg

കൊച്ചി: വിജയം ഉറപ്പിച്ചതോടെ ഹൈബി ഈഡന്റെ വീട്ടില്‍ ആഹ്‌ളാദം അലതല്ലി. രാവിലെ ആദ്യ ലീഡ്‌ നില പുറത്തുവന്നതു മുതല്‍ കലൂരിലെ വീട്ടിലേക്കു പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഇടയ്‌ക്ക്‌ രണ്ടുവട്ടം ലീഡ്‌ നില മാറിമറിഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ്‌. പിന്നീട്‌ ഭൂരിപക്ഷം ഉയര്‍ന്ന്‌ 10,000വും കടന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ഹൈബി ഈഡനും കുടുംബവും സന്തോഷം പങ്കിട്ടു. എറണാകുളത്തിന്റെ ചരിത്രത്തിലേക്ക്‌ എഴുതിച്ചേര്‍ക്കപ്പെട്ട വിജയമാണിതെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള ഹൈബിയുടെ ആദ്യത്തെ പ്രതികരണം. സംസ്‌ഥാനത്തൊട്ടാകെ യു.ഡി.എഫ്‌ തരംഗമാണുണ്ടായിരിക്കുന്നത്‌. കൂട്ടായ്‌മയുടെ വിജയമാണിത്‌. ഭൂരിപക്ഷം ഒരു ലക്ഷം കടന്നത്‌ അതിനു തെളിവാണ്‌. മണ്ഡലത്തില്‍ ചരിത്രവിജയം നേടാനായതും ഈ കൂട്ടായ്‌മയുടെ വിജയമാണ്‌. സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കാഴ്‌ച്ചവയ്‌ക്കാന്‍ സാധിച്ചു. എറണാകുളത്ത്‌ മാത്രമല്ല സംസ്‌ഥാനത്തൊട്ടാകെ ആ കൂട്ടായ്‌മ കാണാന്‍ സാധിച്ചു. കേരളത്തിലെ രാഷ്‌ട്രീയ സാമൂഹിക അന്തരീക്ഷം യു.ഡി.എഫിന്‌ അനുകൂലമായിരുന്നു.
സംസ്‌ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്‌ട്യത്തിന്‌ ജനം നല്‍കിയ തിരിച്ചടിയാണ്‌ ഈ വിജയമെന്നും ഹൈബി പ്രതികരിച്ചു. വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ക്കെല്ലാം മധുരം നല്‍കിയാണ്‌ ഹൈബിയും ഭാര്യ അന്നയും വിജയം ആഘോഷിച്ചത്‌. ഫലപ്രഖ്യാപനത്തിന്റെ ആദ്യാവസാനംവരെ എം.എല്‍.എ വി.ഡി സതീശന്‍, ഡി.സി.സി പ്രസിഡന്റ്‌ ടി.ജെ. വിനോദ്‌ തുടങ്ങിയ നേതാക്കന്മാരെല്ലാം ഹൈബിക്കൊപ്പം വീട്ടിലുണ്ടായിരുന്നു.

Ads by Google
Advertisement
Friday 24 May 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW