Friday, June 21, 2019 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.55 AM

പച്ചക്കോട്ടകളില്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷവുമായി മുസ്ലിംലീഗ്‌ മലപ്പുറത്തും, പൊന്നാനിയിലും ലഭിച്ചത്‌ അപ്രതീക്ഷിത ഭൂരിപക്ഷം

uploads/news/2019/05/310159/m1.jpg

മലപ്പുറം: മുസ്ലിംലീഗ്‌ സീറ്റുകളായ മലപ്പുറത്തും, പൊന്നാനിയിലും കണക്ക്‌കൂട്ടിലിനേക്കള്‍ വലിയ വിജയം നേടി മുസ്ലിംലീഗ്‌. ശക്‌തമായ മത്സരം നടക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന പൊന്നാനിയില്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍ നേടിയ രണ്ടുലക്ഷത്തോളംവരുന്ന വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ ലീഗിന്‌ ഇരട്ടിമധുരം നല്‍കിയത്‌. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇ.ടി നേടിയ 25,410ഭൂരിപക്ഷം മറികടന്നാണ്‌ ഇത്തവണ രണ്ടുലക്ഷത്തോളംവരുന്ന ഭൂരിപക്ഷംനേടിയത്‌. പൊന്നാനിയില്‍ ഇത്തവണ ഇ.ടിയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടു യൂത്ത്‌കോണ്‍ഗ്രസ്‌ പൊന്നാനി പാര്‍ലിമെന്റ്‌ മണ്ഡലം കമ്മിറ്റി രംഗത്തുവന്നതും, മണ്ഡലത്തില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന ലീഗ്‌-കോണ്‍ഗ്രസ്‌ പോരും ഇ.ടിക്ക്‌ തിരിച്ചടിയാകുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും ഇവയെല്ലാം മറികടന്നുള്ള വമ്പന്‍വിജയമാണ്‌ ലീഗ്‌ സ്‌ഥാനാര്‍ഥി നേടിയത്‌. ലീഗിന്റെ ബൂത്ത്‌തല കണക്കെടുപ്പ്‌ പ്രകാരം 50,000 മുതല്‍ 80,000വരെയുള്ള ഭൂരിപക്ഷമാണ്‌ ഇ.ടി.ക്ക്‌ പ്രതീക്ഷിച്ചിരുന്നത്‌. പൊന്നാനി പിടിച്ചടക്കാന്‍ എല്‍.ഡി.എഫ്‌ നിയോഗിച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ പ്രചരണങ്ങളും വിവാദ പ്രസ്‌താവനകളും തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഏറെ ചര്‍ച്ചയായിരുന്നു. താന്‍ പൊന്നാനിയില്‍ ജയിച്ചാലും, തോറ്റാലും നിലമ്പൂരിലെ എം.എല്‍.എ സ്‌ഥാനം രാജിവെക്കുമെന്ന്‌ പ്രചരണ സമയത്ത്‌ പ്രഖ്യാപിച്ച അന്‍വര്‍ പിന്നീട്‌ തെരഞ്ഞെടുപ്പിന്‌ ശേഷം ഇത്‌ മാറ്റിപറഞ്ഞു. അതോടൊപ്പംതന്നെ രാഹുല്‍ഗാന്ധിയുടെ കൈകള്‍ക്കു ശക്‌തിപകരാന്‍ തന്നെവിജയിപ്പിക്കണമെന്ന്‌ പറഞ്ഞ്‌ പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്‌തു. പൊന്നാനിയില്‍ പതിനായിരത്തോളംവരുന്ന വോട്ടിന്‌ അന്‍വര്‍ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്‌.
മലപ്പുറത്തു കുഞ്ഞാലിക്കുട്ടിയുടെ വിജയം ലീഗ്‌ കണക്ക്‌ കൂട്ടിയിരുന്നെങ്കിലും ഇത്രയധികംഭൂരപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. രണ്ടുലക്ഷത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന്‌ പ്രതീക്ഷയുണ്ടായിരുന്നങ്കെിലും നിലവില്‍ ലഭിച്ച 2.60 ലക്ഷത്തിലധികംവോട്ടിന്റെ ഭൂരിപക്ഷം അപ്രതീക്ഷിതമാണ്‌. കേരളത്തില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധികഴിഞ്ഞാല്‍ ഏറ്റവും കൂടുല്‍തല്‍ ഭൂരിപക്ഷം നേടുന്ന സ്‌ഥാനാര്‍ഥിയും കുഞ്ഞാലിക്കുട്ടിയാണ്‌. 2017ല്‍ ഇ.അഹമ്മദ്‌ നേടിയ 1.94.739വോട്ടിന്റെ ഭൂരിപക്ഷവും,, ഇ.അഹമ്മദിന്റെ മരണത്തോടെ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ 1.71023വോട്ടിന്റെ ഭൂരിപക്ഷവും മറികടന്നാണ്‌ ഇത്തവണ കുഞ്ഞാലിക്കുട്ടി അപ്രതീക്ഷിത വിജയം നേടിയത്‌.

വി.പി.നിസാര്‍

Ads by Google
Advertisement
Friday 24 May 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW