Thursday, June 13, 2019 Last Updated 49 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.47 AM

ഇത്‌ മധുരപ്രതികാരം; ഡീന്‍ കുര്യാക്കോസിന്‌ ഇടുക്കിയില്‍ ചരിത്ര വിജയം

uploads/news/2019/05/310147/i1.jpg

തൊടുപുഴ:യു.ഡി.എഫ്‌. തേരോട്ടത്തില്‍ ഇടതുകോട്ടകള്‍ തകര്‍ന്നുവീണതോടെ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്‌ ചരിത്ര വിജയം. മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ്‌ യു.ഡി.എഫ്‌. ഇടുക്കി തിരിച്ചുപിടിച്ചത്‌. ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്‌തമായ ഭൂരിപക്ഷം ഡീന്‍ കുര്യാക്കോസിന്‌ നേടാനായി. യു.ഡി.എഫ്‌. വൃത്തങ്ങളെ പോലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ്‌ ഡീനിന്‌ നടത്താനായത്‌.
കസ്‌തൂരി രംഗന്‍ കത്തിനിന്ന 2014 ലെ തെരഞ്ഞെടുപ്പില്‍ 50438 വോട്ടുകള്‍ക്ക്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ജോയ്‌സ്‌ ജോര്‍ജിനോട്‌ ഡീന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ 171053 വോട്ടുകളുടെ വ്യക്‌തമായ ഭൂരിപക്ഷത്തോടെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റുകൂടിയായ ഡീന്‍ കുര്യാക്കോസ്‌ മണ്ഡലം പിടിച്ചെടുത്തത്‌. ഇതു മധുര പ്രതികാരവുമായി. ആകെ പോള്‍ ചെയ്‌ത 917563 വോട്ടില്‍ ഡീന്‍ കുര്യാക്കോസിന്‌ 498493 വോട്ടും ജോയ്‌സ്‌ ജോര്‍ജിന്‌ 327443 വോട്ടും ലഭിച്ചു. എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണന്‌ 78648 വോട്ടും ലഭിച്ചു.
2016 ലെ തെരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫിന്‌ 45000ത്തോളം ഭൂരിപക്ഷം നല്‍കിയ തൊടുപുഴയില്‍ 37023 വോട്ടിന്റെ ലീഡാണ്‌ ഡീനിന്‌ ലഭിച്ചത്‌. മൂവാറ്റുപുഴയില്‍ 32539, ദേവികുളത്ത്‌ 24036, പീരുമേട്ട്‌ 23380, ഇടുക്കിയില്‍ 20982, കോതമംഗലത്ത്‌ 20596, ഉടുമ്പന്‍ചോലയില്‍ 12494 എന്നിങ്ങനെയാണ്‌ ഭൂരിപക്ഷം ലഭിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദേവികുളം, പീരുമേട്‌, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ ജോയ്‌സ്‌ ജോര്‍ജ്‌ ലീഡ്‌ നേടിയിരുന്നു. ഇതാണ്‌ ഇത്തവണ വലിയ വ്യത്യാസത്തില്‍ യു.ഡി.എഫിന്‌ മറികടക്കാനായത്‌. കഴിഞ്ഞ തവണ കസ്‌തൂരി രംഗന്‍ വിഷയം കത്തിനിന്ന സമയത്ത്‌ നേടിയനേട്ടം ഇത്തവണ എല്‍.ഡി.എഫിനും ജോയ്‌സ്‌ ജോര്‍ജിനും ആവര്‍ത്തിക്കാനായില്ല. ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ സ്വാധീനം കുറഞ്ഞതും കസ്‌തൂരി രംഗന്‍ വിഷയം ചര്‍ച്ചയാകാത്തതും ഇതിന്‌ കാരണമായി.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ വരണമെന്ന ന്യൂനപക്ഷ നിലപാട്‌ ഇത്തരം വോട്ടുകള്‍ യു.ഡി.എഫിന്‌ അനുകൂലമാക്കിയെന്നുവേണം കരുതാന്‍. കഴിഞ്ഞ തവണ ഇടുക്കി രൂപത അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നു. ഇത്തവണ ഇതുണ്ടാകാത്തതും ഇടതിനു തിരിച്ചടിയായി. പരമ്പരാഗതമായി യു.ഡി.എഫ്‌ മണ്ഡലമായ ഇടുക്കിയില്‍ പ്രത്യേക വിഷയത്തില്‍ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മാത്രമാണ്‌ ഇടതിന്‌ ജയിക്കാനാകുന്നത്‌. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടത്തിയ വികസനനേട്ടത്തിലൂന്നിയായിരുന്നു ജോയ്‌സ്‌ ജോര്‍ജിന്റെ പ്രചരണം.
എന്നാല്‍ ഇത്‌ തള്ളിക്കളയുന്നതാണ്‌ തെരഞ്ഞെടുപ്പുഫലം. ശബരിമല വിഷയവും കര്‍ഷക ആത്മഹത്യയും പ്രളയ പുനരധിവാസവുമൊക്കെ യു.ഡി.എഫിന്‌ അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചുവെന്നാണ്‌ വിലയിരുത്തല്‍. നിലവില്‍ ഏഴു മണ്ഡലങ്ങളില്‍ അഞ്ചിലും ഇടതുമുന്നണിയുടെ പ്രതിനിധികളാണ്‌. ഇവിടെയെല്ലാം യു.ഡി.എഫിന്‌ ലീഡ്‌ നേടാനായി. മന്ത്രി എം.എം.മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ 12526 വോട്ടുകള്‍ക്കാണ്‌ യു.ഡി.എഫ്‌ മുന്നിലെത്തിയത്‌.
കഴിഞ്ഞ തവണ ഇവിടെ 22692 വോട്ടുകള്‍ക്ക്‌ എല്‍.ഡി.എഫ്‌ ലീഡ്‌ നേടിയ സ്‌ഥലമാണ്‌. എന്നാല്‍ ഇടുക്കിയില്‍ 24000 ത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നത്‌ നിയമസഭയില്‍ റോഷിക്ക്‌ ലഭിച്ചത്‌ 9000 ത്തില്‍ പരം വോട്ടിന്റെ വിജയമായിരുന്നു.
എന്നാല്‍ 20000 ത്തിലേറെ വോട്ടാണ്‌ ഇത്തവണ ഡീനിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ ലീഡ്‌ നേടിയ ദേവികുളത്തും ഇത്തവണ എല്‍.ഡി.എഫിന്‌ കാലിടറി. 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാബു വര്‍ഗീസിന്‌ 50438 വോട്ടുകളാണ്‌ ലഭിച്ചത്‌. ഇത്തവണ എന്‍.ഡി.എയുടെ ബിജു കൃഷ്‌ണന്‌ വോട്ട്‌ വര്‍ധിപ്പിക്കാനായി. എന്നാല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച്‌ വോട്ടില്‍ ഇടിവ്‌ സംഭവിച്ചിട്ടുണ്ട്‌.

വിനോദ്‌ കണ്ണോളി

Ads by Google
Advertisement
Friday 24 May 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW