Wednesday, June 26, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.45 AM

ഇഞ്ചോടിഞ്ചില്‍ ആലപ്പുഴ ചെങ്കൊടി കുത്തി ആരിഫ്‌

uploads/news/2019/05/310144/a1.jpg

ആലപ്പുഴ: വള്ളംകളി മത്സരം പോലെ ഇഞ്ചോടിഞ്ചിന്റെ ആവേശമായിരുന്നു ആലപ്പുഴയുടെ വോട്ടെണ്ണലില്‍. ആദ്യ ലീഡ്‌ പുറത്തു വന്നപ്പോള്‍ മുതല്‍ ആലപ്പുഴ മണ്ഡലത്തില്‍ കടുത്ത പോരാട്ടം.
സംസ്‌ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫ്‌ തരംഗം പ്രകടമാകുമ്പോഴും ആലപ്പുഴ മത്സരച്ചൂടില്‍ നിറഞ്ഞു. ഇതോടെ മാധ്യമങ്ങളുടെ ഉള്‍പ്പടെ ശ്രദ്ധ ആലപ്പുഴയിലേക്കായി. ഇത്‌ സ്‌ഥാനാര്‍ഥികളുടെയും നേതാക്കളുടെയും പ്രവര്‍ത്ത കരുടെയും നെഞ്ചിടിപ്പേറ്റി. ലീഡ്‌ മാറിയും മറിഞ്ഞും നിന്നു. രാജീവ്‌ ഗാന്ധി വധിക്കപ്പെട്ടതി ന്റെ സഹതാപ തരംഗത്തിനിടയിലും 1991ല്‍ കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമനെ സി.പി.എമ്മിലെ ടി.ജെ.ആഞ്ചലോസും 2004ല്‍ അപരന്റെ സഹായത്താല്‍ വി.എം.സുധീരനെ സി.പി.എമ്മിലെ ഡോ. കെ.എസ്‌.മനോജും പരാജയപ്പെടുത്തി ആലപ്പുഴ നിലനിര്‍ത്തിയതി ന്റെ ആവര്‍ത്തനമായി ആരിഫിന്റെ വിജയം. പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിന്റെ കൈപ്പിടിയില്‍ നിന്ന്‌ മണ്ഡലം ആരീഫിലൂടെ സി.പി.എം തിരിച്ചുപിടിക്കുകയായിരുന്നു.
1.5ശതമാനം വോട്ടെണ്ണിപ്പോള്‍ ആരീഫ്‌ 64 വോട്ടിന്‌ മുന്നിലെന്ന വാര്‍ത്തയാണ്‌ ആദ്യം പുറത്തു വന്നത്‌. 1.9ശതമാനം എണ്ണിയപ്പോള്‍ ലീഡ്‌ 606 ആയി. 3.15 ശതമാനമായപ്പോള്‍ 2008 വോട്ടിന്റെ ലീഡ്‌ യു.ഡിഎഫ്‌ സ്‌ഥാനാര്‍ഥി ഷാനിമോള്‍ നേടിയെടുത്തു. വൈകാതെ ലീഡ്‌ 5607വോട്ടായി വര്‍ധിച്ചു. ഇത്‌ ഇടത്‌ ക്യാമ്പുകളില്‍ ആശങ്ക സൃഷ്‌ടിച്ചു. പിന്നീട്‌ ലീഡ്‌ മാര്‍ജിന്‍ കുറഞ്ഞു. 13.44ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫിന്‌ വീണ്ടും ലീഡ്‌ 1639. 16.24 ശതമാനത്തില്‍ എത്തിയപ്പോള്‍ യു.ഡി.എഫിനോടൊപ്പമായി ലീഡ്‌. 6113 വോട്ട്‌. 17.64ല്‍ എത്തിയപ്പോള്‍ ലീഡ്‌ എല്‍.ഡി.എഫിന്‌ 1635ആയി. പിന്നീട്‌ ഒരോഘട്ടത്തിലും ലീഡ്‌ എല്‍.ഡി.എഫ്‌ നിലനിര്‍ത്തി.
40.47 ശതമാനത്തില്‍ പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്‌ ആരീഫ്‌ 464 വോട്ടിന്‌ ലീഡ്‌ ചെയ്‌തതോടെ കോണ്‍ഗ്രസ്‌ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നെഞ്ചിടിപ്പ്‌ കൂടി. ഇടത്‌ കോട്ടയായ കുമാരപുരം പഞ്ചായത്തിലെ വോട്ടെണ്ണിയപ്പോഴാണ്‌ ലീഡ്‌ ഇടതിനു ലഭിച്ചത്‌. മറ്റ്‌ പഞ്ചായത്തികളിലെ വോട്ടെണ്ണിയപ്പോള്‍ ഷാനിമോള്‍ക്ക്‌ ആധിപത്യമായി. 69.82 ശതമാനത്തില്‍ എത്തിയപ്പോള്‍ ആരീഫിന്റെ ലീഡ്‌ 15583. ഇതില്‍ 14063 വോട്ടും ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ്‌. ഈ ലീഡ്‌ മറി കടക്കാന്‍ അവസാനം വരെ യു.ഡി.എഫിന്‌ കഴിഞ്ഞില്ല. 83.41ശതമാനം എണ്ണിക്കഴിഞ്ഞപ്പോള്‍ 13056 വോട്ടിന്റെ മേല്‍ക്കൈയായതോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന്‌ ആരീഫ്‌ കലക്‌ടറേറ്റില്‍ എത്തി. വിജയം ഉറപ്പാക്കിയ ആരീഫ്‌ തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷം പ്രവര്‍ത്തകരുമായി ആഹ്‌ളാദ പ്രകടനവുമായി തെരുവിലേക്ക്‌ പോയി. ഈ സമയം കലക്‌ടറേറ്റിന്‌ മുന്നിലെ റോഡരികില്‍ പ്രവത്തകര്‍ പടക്കംപൊട്ടിച്ച്‌ ആഘോഷം ആരംഭിച്ചിരുന്നു.

Ads by Google
Advertisement
Friday 24 May 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW