Thursday, June 13, 2019 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.45 AM

ഹാട്രിക്ക്‌ കൊടി പാറിച്ച്‌ കൊടിക്കുന്നില്‍

uploads/news/2019/05/310143/a2.jpg

ആലപ്പുഴ: മാവേലിക്കരയില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ കൊടിക്കുന്നില്‍ സുരേഷിന്റെ ഹാട്രിക്ക്‌ തേരോട്ടം. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപുകമാറിനെ രംഗത്തിറക്കി എല്‍.ഡി.എഫ്‌ സൃഷ്‌ടിച്ച മത്സരച്ചൂടിനെ അതിജീവിച്ചാണ്‌ കൊടിക്കുന്നിലിന്റെ വന്‍ വിജയം. ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച്‌ അദ്ദേഹം ചരിത്ര നേട്ടം സ്വന്തമാക്കുകയായിരുന്നു.
കെ.പി.സി.സി വര്‍ക്കിങ്‌ കമ്മിറ്റി പ്രസിഡന്റും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷ്‌ കേരള രാഷ്‌്രടീയത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രധാന ദളിത്‌ മുഖങ്ങളിലൊന്നാണ്‌. ഇത്‌ ഒന്‍പതാം തവണയാണ്‌ ജനവിധി തേടിയത്‌. 1989ല്‍ അടൂരില്‍ നിന്നും കന്നി അങ്കം ജയിച്ച സുരേഷ്‌ പിന്നീട്‌ മൂന്ന്‌ തവണ (91, 96, 99) അതേ മണ്ഡലത്തില്‍ നിന്നും ജയിച്ചു. രണ്ടു തവണ (98ലും 2004ലും) തോറ്റു. രണ്ടു തവണയും സി.പി.ഐയിലെ ചെങ്ങറ സുരേന്ദ്രനായിരുന്നു മുഖ്യ എതിരാളി.
ജാതി സര്‍ട്ടിഫിക്കറ്റ്‌ വിവാദത്തെ തുടര്‍ന്ന്‌ കൊടിക്കുന്നില്‍ സുരേഷിന്റെ 2009ലെ തെരഞ്ഞെടുപ്പ്‌ വിജയം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈസ്‌തവ മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ട ആളാണ്‌ കൊടിക്കുന്നില്‍ എന്ന ഹര്‍ജിയിലായിരുന്നു കോടതി നടപടി. എന്നാല്‍ താന്‍ പിന്നീട്‌ പുന:മതപരിവര്‍ത്തനം നടത്തി ഹിന്ദു മതം സ്വീകരിച്ചെന്നതിനുള്ള രേഖകള്‍ ഹാജരാക്കിയതോടെ സുപ്രീം കോടതി സുരേഷിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി അസാധുവാക്കുകയാണുണ്ടായത്‌.
അടൂരിന്‌ പകരം മാവേലിക്കര സംവരണ മണ്ഡലമായതോടെയാണ്‌ കൊടിക്കുന്നില്‍ മത്സരം അവിടേക്കു മാറ്റിയത്‌. അടൂരില്‍ രണ്ടു തവണ കൊടിക്കുന്നിലിനെ അടിയറവു പറയിച്ച ചെങ്ങറ സുരേന്ദ്രനെ കഴിഞ്ഞ തവണ മാവേലിക്കരയില്‍ പരീക്ഷിച്ചു പരാജയപ്പെട്ട സി.പി.ഐ ഇത്തവണ അടൂരിലെ സിറ്റിംഗ്‌ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെയാണ്‌ രംഗത്തിറക്കിയത്‌. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നില്‍ എന്ന ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. 1962 ജൂണ്‍ 4നാണ്‌ ജനിച്ചത്‌.
1989ല്‍ കന്നി അങ്കത്തിനിറങ്ങിയ വേളയിലാണ്‌ കൊടിക്കുന്നില്‍ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളി ദമ്പതികളായിരുന്ന കുഞ്ഞന്റെയും- തങ്കമ്മയുടെയും മകന്‍ ജെ.സുരേഷിന്റെ പേരിലെ ജെ അപ്രത്യക്ഷമായതും പകരം കൊടിക്കുന്നില്‍ എന്ന സ്‌ഥലനാമം വന്നുചേര്‍ന്നതും. കുട്ടിക്കാലത്തു തന്നെ പിതാവിനെ നഷ്‌ടമായി. പുല്ലരിഞ്ഞ്‌ വിറ്റും മറ്റും ഏറെ കഷ്‌ടപ്പെട്ടാണ്‌ അമ്മ തന്നെ വളര്‍ത്തിയതെന്ന്‌ സുരേഷ്‌ പറഞ്ഞിട്ടുണ്ട്‌.
എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ കെ.എസ്‌.യു വിലൂടെ വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ സജീവമായ സുരേഷിന്റെ പാര്‍ട്ടിയിലെ വളര്‍ച്ച പടിപടിയായുള്ളതായിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി അംഗം, എ.ഐ.സി.സി അംഗം, എ.ഐ.സി.സി സെക്രട്ടറി, കെ.പി.സി.സി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എന്നിങ്ങനെ പാര്‍ട്ടിയില്‍ വ്യത്യസ്‌ത പദവികള്‍ വഹിച്ചിട്ടുണ്ട്‌. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരില്‍ സംസ്‌ഥാനത്തിന്റെ ചുമതലയുള്ള തൊഴില്‍ സഹമന്ത്രിയുമായിരുന്നു. ബിന്ദു സുരേഷ്‌ ആണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌.

Ads by Google
Advertisement
Friday 24 May 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW