Friday, June 21, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.44 AM

പയ്യെത്തുടങ്ങി ലക്ഷവും കടന്ന്‌ മുന്നേറ്റം

കോട്ടയം: മിന്നും വിജയത്തിലും അമിതാവേശമില്ലാതെ തോമസ്‌ ചാഴികാടന്‍. രാവിലെ പതിവുപോലെ പള്ളിയില്‍ പോയി വീട്ടില്‍ എത്തുമ്പോഴേയ്‌ക്കും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും എസ്‌.എച്ച്‌.മൗണ്ടിലെ വീട്ടിലെത്തിയിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ചാഴികാടനും സഹപ്രവര്‍ത്തകരും ടി.വിയ്‌ക്കു മുന്നിലായിരുന്നു. തുടക്കത്തില്‍ വി.എന്‍.വാസവന്‍ ലീഡ്‌ നേടിയെന്ന വാര്‍ത്ത അല്‍പ്പം അമ്പരപ്പുണ്ടാക്കിയെങ്കിലും ചാഴികാടന്‍ ആത്മവിശ്വാസത്തിലായിരുന്നു.
പിന്നാലെ, ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടു ചാഴികാടന്‍ മുന്നേറ്റം തുടങ്ങി. തുടര്‍ന്ന്‌ ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടു പോകാതെയായിരുന്നു ചാഴികാടന്റെ കുതിപ്പ്‌. ഭൂരിപക്ഷം പതിനായിരം പിന്നിട്ടതു മുതല്‍ ഫോണിലേക്ക്‌ അഭിനന്ദന പ്രവാഹം എത്തിത്തുടങ്ങി. ഒമ്പതരയോടെ ജോസ്‌ കെ.മാണിയും കൂടുതല്‍ നേതാക്കളും വീട്ടിലെത്തി. പിന്നാലെ വീട്ടിലുണ്ടാക്കിയ വട്ടയപ്പവും കുമ്പിളപ്പവും പായസവും ലഡുവുമൊക്കെ നല്‍കി ചാഴികാടന്‍ പ്രവര്‍ത്തകരെ സ്വീകരിച്ചു.
പതിനൊന്നോടെ ഭൂരിപക്ഷം കാല്‍ലക്ഷം കടന്നതോടെ പാര്‍ട്ടി ക്യാമ്പ്‌ വിജയാഹ്‌ളാദത്തിലേക്കു നീങ്ങി. തോമസ്‌ ചാഴികാടനും ഭാര്യ ആനും മധുരം വിളമ്പി. ഭൂരിപക്ഷം അരലക്ഷം കടന്നതിനു പിന്നാലെ സ്‌ഥാനാര്‍ഥിയും സംഘവു വീട്ടില്‍ നിന്നു നേരേ പാലായിലേക്ക്‌. പാലായില്‍ കെ.എം.മാണിയുടെ കബറിടത്തിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം കരിങ്ങോഴയ്‌ക്കല്‍ വീട്ടിലെത്തി മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഹ്രം വാങ്ങി. തുടര്‍ന്നു കോട്ടയം ഡി.സി.സിയിലെത്തിയ ചാഴികാടനെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പിന്നാലെ, തുറന്ന വാഹനത്തില്‍ കേരളാ കോണ്‍ഗ്ര്‌ പാര്‍ട്ടി ഓഫീസിലേക്ക്‌. അവിടെ നിന്നു പ്രകടനമായി നഗരത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണു സ്വീകരിച്ചത്‌. തുടര്‍ന്നു എല്ലാ നിയോജക മണ്ഡലത്തിലും ഓടിയെത്തി വോട്ടര്‍മാര്‍ക്കു നന്ദിയറിച്ചു തിരികെ മടങ്ങുമ്പോള്‍ സമയം അര്‍ധരാത്രി പിന്നിട്ടിരുന്നു.

Ads by Google
Advertisement
Friday 24 May 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW