Thursday, June 13, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.44 AM

അരൂര്‍ മുഖംതിരിച്ചിട്ടും ആരിഫിന്‌ തുണയായത്‌ ചേര്‍ത്തല

ചേര്‍ത്തല: ജീവന്‍മരണ പോരാട്ടത്തില്‍ ആരിഫിന്‌ രക്ഷയായത്‌ സ്വന്തം തട്ടകമായിരുന്ന ചേര്‍ത്തല. അരൂരില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ ഹാട്രിക്‌ വിജയം നേടിയ ശേഷം ലോക്‌സഭയിലേക്കു മത്സരിച്ച ആരിഫ്‌ സ്വന്തം മണ്ഡലമായ അരൂരില്‍ ഉള്‍പ്പടെ പിന്നാക്കം പോയിട്ടും തുണയായത്‌ ചേര്‍ത്തല മണ്ഡലത്തില്‍ നിന്ന്‌ ലഭിച്ച കനത്ത ഭൂരിപക്ഷം.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയില്‍ നിന്നുമായി 16,894 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌. അരൂരില്‍ ആരിഫ്‌ 648 വോട്ടിന്‌ പിന്നാക്കം പോയിരുന്നു. ചേര്‍ത്തല മണ്ഡലത്തില്‍ ഉള്‍പ്പെട്ട പട്ടണക്കാട്‌ പഞ്ചായത്തിലെ ഒന്നാം നമ്പര്‍ ബൂത്ത്‌ മുതല്‍ അവസാന ബൂത്തായ മുഹമ്മ പഞ്ചായത്തിലെ 202-ാം നമ്പറില്‍ വരെ ലീഡ്‌ നിലനിര്‍ത്തി.
കഞ്ഞിക്കുഴിയില്‍ 5300, ചേര്‍ത്തല നഗരസഭയിലും തണ്ണീര്‍മുക്കത്തും 2500 വീതവും മുഹമ്മയില്‍ 2000 വോട്ടുകളും ലീഡ്‌ നേടാനായതാണ്‌ വിജയത്തിന്‌ തുണയായത്‌. ആരിഫിന്‌ 83220 വോട്ടും ഷാനിമോള്‍ ഉസ്‌മാന്‌ 66326 വോട്ടും ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‌ 22655 വോട്ടുമാണ്‌ മണ്ഡലത്തില്‍ ലഭിച്ചത്‌. വിദ്യാര്‍ഥി പ്രസ്‌ഥാനത്തിലൂടെ ചേര്‍ത്തലയില്‍ നിന്നാണ്‌ ആരിഫ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും തെഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന്‌ മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. 1986 ല്‍ നഗരസഭ നാലാം വാര്‍ഡ്‌ ബ്രാഞ്ച്‌ അംഗമായാണ്‌ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്‌.
എസ്‌.എഫ്‌.ഐ നേതാവായിരിക്കെ 1991 ല്‍ ജില്ലാ കൗണ്‍സിലേയ്‌ക്ക്‌ അരൂക്കുറ്റി ഡിവിഷനില്‍ നിന്നായിരുന്നു കന്നിയങ്കം. 3600 വോട്ടിന്റെ ഭൂരിപക്ഷത്തിലായായി രുന്നു വിജയം. 2006 ല്‍ സി.പി.എം ഏരിയ സെക്രട്ടറിയായിക്കെ അരൂരില്‍ നിന്നായിരുന്നു നിയമസഭയിലേയ്‌ക്കുള്ള ആദ്യ പോരാട്ടം. ഗൗരിയമ്മയെ തോല്‍പ്പിച്ച്‌ 4050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ മണ്ഡലം പിടിച്ചെടുത്തത്‌. 2011-ല്‍ എ.എ ഷുക്കൂറിനെ 16,850 വോട്ടിനും 2016 ല്‍ സി.ആര്‍ ജയപ്രകാശിനെ 38519 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച്‌ ഹാട്രിക്‌ വിജയം നേടി.
ഇതിന്‌ പിന്നാലെയാണ്‌ പാര്‍ട്ടി നേതൃത്വം ആലപ്പുഴ തിരിച്ച്‌ പിടിക്കാന്‍ ആരിഫിനെ കളത്തിലിറക്കിയത്‌. അരൂര്‍ കൈവിട്ടപ്പോഴും ചേര്‍ത്തല ഒപ്പം നില്‍ക്കുന്നതിന്‌ സഹായകമായത്‌ മണ്ഡലവുമായുള്ള ആരിഫിന്റെ ആത്മബന്ധമാണ്‌.

Ads by Google
Advertisement
Friday 24 May 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW