Thursday, June 13, 2019 Last Updated 59 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.41 AM

ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമാകുമെന്ന്‌ ആശങ്ക

ചേര്‍ത്തല: മുട്ടം മാര്‍ക്കറ്റിലെ അട്ടിമറിത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക്‌. പച്ചക്കറി, പലവ്യഞ്‌ജന സാധനങ്ങളുടെ വരവ്‌ നിലച്ചു. കടകള്‍ പലതും താല്‍ക്കാലികമായി അടച്ചു. ഭക്ഷ്യക്ഷാമം രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണാകുമെന്ന്‌ ആശങ്ക. കൂലി വര്‍ധന ആവശ്യപ്പെട്ട്‌ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്‌. യൂണിയനില്‍പെട്ട തൊഴിലാളികള്‍ ചൊവാഴ്‌ചയാണ്‌ സമരം ആരംഭിച്ചത്‌.
യൂണിയന്‍ നേതാക്കള്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനെത്തുടര്‍ന്നാണ്‌ സമരം ആരംഭിച്ചത്‌. രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ തൊഴിലാളികളുടെ കൂലിനിരക്ക്‌ പുതുക്കി നല്‍കണമെന്നായിരുന്നു വ്യവസ്‌ഥ. കരാര്‍ കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചു. കൂലി വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ്‌ സമരം ആരംഭിച്ചത്‌. ആറ്‌ പൂളുകളിലുള്ള 125 ഓളം തൊഴിലാളികളാണ്‌ പണിമുടക്കുന്നത്‌.
എ.ഐ.ടി.യു.സി. ഒഴികെയുള്ള പ്രമുഖ യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ചരക്കുനീക്കം തടസപ്പെട്ടതോടെ നഗരത്തിലെ മൊത്തവ്യാപാരികളില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങി കച്ചവടം നടത്തുന്ന ചെറുകിടക്കാരും പ്രതിസന്ധിയിലായി.
തമിഴ്‌നാട്‌, ആന്ധ്രാ, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നാണ്‌ ഭക്ഷ്യസാധനങ്ങളും പച്ചക്കറിയും മാര്‍ക്കറ്റിലെത്തുന്നത്‌. ഇവിടെയെത്തുന്ന സാധനങ്ങള്‍ ഇറക്കാന്‍ ആളില്ലാത്തതിനാല്‍ ഇവ മറ്റിടങ്ങളിലേക്ക്‌ കൊണ്ടുപോകുകയാണ്‌.
സമരം നീണ്ടാല്‍ മറ്റു പ്രദേശങ്ങളിലെ വ്യാപാര മേഖലയേയും ബാധിക്കുന്ന സ്‌ഥിതിയാണ്‌. 24ന്‌ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.

Ads by Google
Advertisement
Thursday 23 May 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW