Friday, June 21, 2019 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.41 AM

ഉപ്പുവെള്ളം വ്യാപിച്ചു; കുട്ടനാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു

കുട്ടനാട്‌: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന്‌ ആറുകളിലും തോടുകളിലും കുളങ്ങളിലും ഉപ്പുവെള്ളം വ്യാപിച്ചതോടെ കുട്ടനാട്ടിലെ നിര്‍മാണ മേഖല സ്‌തംഭനാവസ്‌ഥയില്‍. ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന സര്‍ക്കാരിന്റെ ഭവനപദ്ധതികളും പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌.
ഈ പദ്ധതികള്‍ പ്രകാരം വിവിധ പഞ്ചായത്തുകളില്‍ അനുവദിച്ച്‌ ആരംഭിച്ച 80 ശതമാനം വീടുകളുടെയും നിര്‍മാണം ആഴ്‌ചകളായി മുടങ്ങിയിരിക്കുകയാണ്‌. അപൂര്‍വ്വം പേര്‍ വാഹനങ്ങളില്‍ ശുദ്ധജലമെത്തിച്ച്‌ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നുണ്ടങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും അതിന്‌ കഴിയാത്ത അവസ്‌ഥയാണ്‌. ഇതോടെ അടുത്ത കാലവര്‍ഷത്തിനു മുമ്പ്‌ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു താമസിക്കാമെന്നുള്ള ആഗ്രഹവും സാധിക്കാതെ വരികയാണ്‌.
ഉപ്പു വെള്ളത്തിന്റെ വരവിനെത്തുടര്‍ന്ന്‌ അനുബന്ധ തൊഴില്‍ മേഖലയും സ്‌തംഭിച്ച മട്ടാണ്‌. നിര്‍മാണ മേഖലയില്‍ ജോലി ചെയ്‌തിരുന്ന തൊഴിലാളികള്‍ക്ക്‌ ദിവസങ്ങളായി ജോലിയില്ല.
എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളില്‍ കല്ല്‌, മണ്ണ്‌ എന്നിവ കയറ്റി ഇറക്കുന്ന നിരവധി തൊഴിലാളികള്‍ക്കാണ്‌ ജോലിയില്ലാതായിരിക്കുന്നത്‌.
മഴ പെയ്‌ത്‌ കിഴക്കന്‍ വെള്ളത്തിന്റെ വരവ്‌ ശക്‌തമായാല്‍ മാത്രമേ ഇതിനു പരിഹാരമാകൂ. അതു വരെ പ്രതിസന്ധി തുടരുന്ന സാഹചര്യമാണുള്ളത്‌. എന്നാല്‍ ജല അതോറിട്ടിയുടെ പൈപ്പു ലൈനുകള്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ ചിലര്‍ കുടിവെള്ളം ഉപയോഗിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്‌

Ads by Google
Advertisement
Thursday 23 May 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW