Friday, June 21, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.41 AM

വേമ്പനാട്ടു കായലില്‍ സാമൂഹ്യ മത്സ്യക്കൃഷിയാണ്‌ ആവശ്യം: ധീവരസഭ

ആലപ്പുഴ: ജില്ലയിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും ഫിഷറീസ്‌ വകുപ്പും സംയുക്‌തമായി തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ പരിധിയിലുള്ള വേമ്പനാട്ട്‌ കായല്‍ തീരത്തും
ഇടത്തോടുകളിലും മത്സ്യക്കൃഷി നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ധീവരസഭ.
വേമ്പനാട്ട്‌ കായലിനെ ആശ്രയിച്ച്‌ കഴിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കുന്ന തരത്തില്‍ വിവിധയിനം മത്സ്യങ്ങളെ വേമ്പനാട്ടുകായലില്‍ നിക്ഷേപിക്കുന്ന സാമൂഹ്യ മത്സ്യക്കൃഷിയാണ്‌ നടപ്പിലാക്കേണ്ടതെന്ന്‌ ധീവരസഭാ ജനറല്‍സെക്രട്ടറി വി. ദിനകരന്‍ ആവശ്യപ്പെട്ടു. മത്സ്യക്കര്‍ഷകര്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പങ്കെന്താണെന്ന്‌ ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കണമെന്നും വേമ്പനാട്ട്‌ കായലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിനിര്‍ത്തി മത്സ്യക്കൃഷി നടത്താനുള്ള ഏതു നീക്കത്തേയും ധീവരസഭ എതിര്‍ക്കുമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ അറിയിച്ചു.
വേമ്പനാട്ട്‌ കായലിലെ വിവിധയിനം മത്സ്യങ്ങള്‍ക്ക്‌ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യസമ്പത്ത്‌ വര്‍ധിപ്പിക്കാനായി സാമാന്യ വലുപ്പമുള്ള കരിമീന്‍, തിരുത, തിലോപ്പിയ, പൂമീന്‍ അടക്കമുള്ള മത്സ്യങ്ങളേയും വനാമി, ആറ്റുകൊഞ്ച്‌, കഴന്തന്‍ പോലെയുള്ള ചെമ്മീന്‍ വര്‍ഗത്തില്‍പ്പെട്ടവയേയും
നിക്ഷേപിച്ച്‌ മത്സ്യസമ്പത്ത്‌ വര്‍ധിപ്പിക്കുകയും അത്‌ പിടിച്ചെടുക്കാനുള്ള അവകാശം വേമ്പനാട്ട്‌ കായലിനെ ആശ്രയിച്ച്‌ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ നല്‍കുകയുമാണ്‌ വേണ്ടത്‌. അതോടൊപ്പം തന്നെ വേമ്പനാട്ട്‌ കായലിലെ കറുത്തകക്കയുടെ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ച്‌ നടപ്പിലാക്കണമെന്നും അതിന്റെ പ്രയോജനം കക്കാതൊഴിലാളികള്‍ക്ക്‌ ലഭ്യമാക്കണമെന്നും ധീവരസഭ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 23 May 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW