Thursday, June 13, 2019 Last Updated 59 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

വിധിപ്രസ്‌താവം നാളെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങി; വിപുലമായ ക്രമീകരണങ്ങള്‍

uploads/news/2019/05/309814/1.jpg

ആലപ്പുഴ: ജില്ലയില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണലിന്‌ വിപുലമായ ക്രമീകരണങ്ങള്‍. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥനായ കലക്‌ടര്‍ എസ്‌. സുഹാസ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചു കേന്ദ്രങ്ങളിലാണ്‌ വോട്ടെണ്ണല്‍. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ലീയോ തേര്‍ട്ടീന്ത്‌ സ്‌കൂള്‍, സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌, സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ്‌ വോട്ടെണ്ണല്‍ കേന്ദ്രം. മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്‌ജമാക്കിയിട്ടുള്ളത്‌ എസ്‌.ഡി. കോളജ്‌, തിരുവമ്പാടി എച്ച്‌.എസ്‌.എസ്‌. എന്നിവിടങ്ങളിലാണ്‌. വോട്ടെണ്ണല്‍ നടപടിക്രമം അപ്പപ്പോള്‍ ലഭ്യമാക്കുന്ന സുവിധ, ട്രെന്‍ഡ്‌ ആപ്പുകളിലെ പരീക്ഷണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.

നിയോജക മണ്ഡലാടിസ്‌ഥാനത്തില്‍
ചാര്‍ജ്‌ ഓഫീസര്‍മാര്‍

ഃഃ സുവിധ- ട്രെന്‍ഡ്‌ പ്രവര്‍ത്തനം കുറ്റമറ്റതെന്നുറപ്പാക്കാന്‍ നിയോജക മണ്ഡലാടിസ്‌ഥാനത്തില്‍ ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ്‌ ഫലം കൃത്യതയോടെ വേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള മൊബൈല്‍ ആപ്പാണ്‌ സുവിധ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സുവിധ വോട്ടെണ്ണലിന്റെ ഓരോ റൗണ്ടിലും പുറത്തുവരുന്ന ഫലം ജനങ്ങള്‍ക്ക്‌ ലഭ്യമാക്കും. ഇതിനായി കമ്പ്യൂട്ടര്‍ വിദഗ്‌ധരായ ഒരു സംഘത്തെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രത്തിലും സജ്‌ജമാക്കിയിട്ടുണ്ട്‌. സുവിധ ആപ്പ്‌ വഴി വോട്ടിങ്‌ യന്ത്രത്തില്‍ നിന്നുള്ള ഫലം സുതാര്യമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ചുമതലയുള്ള സഹവരണാധികാരിയുടെ മേല്‍നോട്ടത്തിലാകും സുവിധയില്‍ അപ്‌ലോഡ്‌ ചെയ്യുക. ഓരോ റൗണ്ടുകളുടെയും കൃത്യമായ ഫലസൂചകം സുവിധയില്‍ അപ്‌ലോഡ്‌ ചെയ്‌തശേഷമേ ഔദ്യോഗികമായി പുറത്തുവിടൂ. തപാല്‍ വോട്ടുകളുടെ ഫലങ്ങള്‍ വരണാധികാരിയായ കലക്‌ടര്‍ തന്നെ നേരിട്ട്‌ സുവിധ വഴി പുറത്തു വിടും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, എത്ര റൗണ്ടുകള്‍, എത്ര മേശകള്‍ തുടങ്ങി വോട്ടെണ്ണല്‍ സംബന്ധിച്ച എല്ലാ വിവരവും സുവിധ വഴി ലഭ്യമാകും. അവസാനഫലം സുവിധയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഒരു മാറ്റവും ഉണ്ടാകില്ലെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത.

ജനവിധി 39 സ്‌ട്രോങ്‌
റൂമുകളില്‍

ഃഃ ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ ജനവിധിയടങ്ങിയ വോട്ടിങ്‌ യന്ത്രങ്ങള്‍ അഞ്ചു കേന്ദ്രങ്ങളിലെ 39 സ്‌ട്രോങ്‌ റൂമുകളിലായാണ്‌ സൂക്ഷിച്ചിട്ടുള്ളത്‌. ഉപയോഗിക്കാത്തതും കരുതലായുള്ളതുമായ യന്ത്രങ്ങള്‍ കേടുവന്നതും ഉപയോഗിക്കാത്തതുമായ യന്ത്രങ്ങളും വിവി-പാറ്റ്‌ മെഷീനും പ്രത്യേകം അറകളിലായി സൂക്ഷിച്ചിട്ടുണ്ട്‌. ഇവിടങ്ങളില്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാണെന്ന്‌ ഉറപ്പാക്കിയിട്ടുണ്ട്‌.

തപാല്‍ വോട്ടുകള്‍
കലക്‌ടറേറ്റില്‍ എണ്ണും

ഃഃ തപാല്‍ വോട്ടുകള്‍ എണ്ണുക കലക്‌ടറേറ്റിലായിരിക്കും. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകള്‍ എണ്ണാന്‍ പ്രത്യേക സജ്‌ജീകരണം കലക്‌ടറേറ്റില്‍ ഒരുക്കിയിട്ടുണ്ട്‌. രണ്ടു മണ്ഡലങ്ങളിലുമായി അഞ്ചു വീതം മേശകളാണ്‌ ഒരുക്കിയത്‌. ഓരോ മേശയ്‌ക്കും ഓരോ ഉപവരണാധികാരിയേയും ഇ.ടി.വി.ബി.എസ്‌. എണ്ണുന്ന രണ്ടു മേശയ്‌ക്ക്‌ ഒരു ഉപവരണാധികാരി എന്ന നിലയ്‌ക്കും ഉദ്യോഗസഥരെ നിയമിച്ചിട്ടുണ്ട്‌.

തപാല്‍ വോട്ടുകള്‍ 21,750

ഃഃ മാവേലിക്കര, ആലപ്പുഴ ലോക്‌സഭ മണ്ഡലങ്ങളിലായി തപാല്‍ വോട്ട്‌, ഇ.ടി.പി.ബി.എസ്‌. എന്നിവയായി അനുവദിച്ചത്‌ 21750 എണ്ണമാണ്‌. മാവേലിക്കരയില്‍ 7035 ഇ.ടി.പി.ബി.എസും 4486 തപാല്‍ വോട്ടുമാണ്‌ അനുവദിച്ചത്‌. ഇതില്‍ ഇന്നലെ (മെയ്‌ 21) വരെ 4288 ഇ.ടി.പി.ബി.എസും, 1921 തപാല്‍ വോട്ടും ഉള്‍പ്പടെ 6209 എണ്ണം തിരികെ ലഭിച്ചിട്ടുണ്ട്‌. 2747ഇ.ടി.പി.ബി.എസും 2565 തപാല്‍വോട്ടും ഉള്‍പ്പടെ 5312 എണ്ണമാണ്‌ ഇനി തിരികെ ലഭിക്കാനുള്ളത്‌.
വോട്ടെണ്ണല്‍ ദിനമായ 23ന്‌ രാവിലെ എട്ടിനകം ലഭിക്കുന്നവ സ്വീകരിക്കും. ആലപ്പുഴ മണ്ഡലത്തില്‍ 5296 ഇ.ടി.പി.ബി.എസും 4933 തപാല്‍വോട്ടും ഉള്‍പ്പടെ 10229 എണ്ണമാണ്‌ അനുവദിച്ചത്‌. ഇതില്‍ 3252 ഇ.ടി.പി.ബി.എസും 1999 തപാല്‍വോട്ടും ഉള്‍പ്പടെ 5251 എണ്ണം ഇതിനകം തിരികെ ലഭിച്ചിട്ടുണ്ട്‌. 2044 ഇ.ടി.പി.ബി.എസും 2934 തപാല്‍വോട്ടും ഉള്‍പ്പടെ 4978 എണ്ണം ഇനി തിരികെ ലഭിക്കാനുണ്ട്‌.

ഇ.ടി.പി.ബി.എസിനായി 30 മേശ

ഃഃ രണ്ടു മണ്ഡലങ്ങളിലും ഇ.ടി.പി.ബി.എസ്‌. സ്‌കാനിങ്ങിനായി 30 മേശകളാണ്‌ സജ്‌ജമാക്കിയിട്ടുള്ളത്‌.
മാവേലിക്കരയില്‍ 18ഉം ആലപ്പുഴയില്‍ 12ഉം വീതം മേശകളാണിതിനുള്ളത്‌. തപാല്‍വോട്ടുകള്‍ എണ്ണാനായി അഞ്ചുവീതം മേശകളുമുണ്ടാകും. 30 ക്യൂ.ആര്‍.കോഡ്‌ സ്‌കാനറുകള്‍ ഇതിനായി സജ്‌ജമാക്കി. മാവേലിക്കരയില്‍ 23 കൗണ്ടിങ്‌ സൂപ്പര്‍വൈസര്‍മാരേയും ആലപ്പുഴയില്‍ 18 സൂപ്പര്‍വൈസര്‍മാരേയും നിയമിച്ചിട്ടുണ്ട്‌.

വോട്ടെണ്ണാന്‍ 14 മേശകള്‍ വീതം

ഃഃ ഓരോ നിയോജകമണ്ഡലത്തിലും വോട്ടുയന്ത്രങ്ങള്‍ എണ്ണുന്നതിന്‌ 14 മേശകള്‍ വീതമാണ്‌ സജ്‌ജമാക്കിയിട്ടുള്ളത്‌. ഓരോ മേശയിലും ഒരു കൗണ്ടിങ്‌ സൂപ്പര്‍ വൈസര്‍, ഒരു കൗണ്ടിങ്‌ അസിസ്‌റ്റന്റ്‌, ഒരു സൂക്ഷ്‌മ നിരീക്ഷകന്‍ തുടങ്ങിയവര്‍ ഉണ്ടാകും.

വിവി-പാറ്റ്‌ രസീത്‌ എണ്ണാന്‍
പ്രത്യേക സംവിധാനം

ഃഃ വിവി-പാറ്റ്‌ രസീതുകള്‍ എണ്ണാന്‍ പ്രത്യേക സംവിധാനമാണ്‌ ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലുമുള്ളത്‌. ബാങ്കുകളിലെ ക്യാഷ്‌ കൗണ്ടര്‍ പോലെ കമ്പിവലയ്‌ക്കുളിലായിരിക്കും വിവി-പാറ്റ്‌ എണ്ണാനുള്ള മേശ. ഓരോ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളെ പ്രത്യേക നറുക്കെടുപ്പിലൂടെയാകും വിവി-പാറ്റ്‌ രസീത്‌ എണ്ണുന്നതിനായി തെരഞ്ഞെടുക്കുക.

പ്രധാന മീഡിയ സെന്റര്‍
കലക്‌ടറേറ്റില്‍

ഃഃ തപാല്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുന്ന കലക്‌ടറേറ്റിലായിരിക്കും പ്രധാന മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുക. ഇതിനു പുറമേ അഞ്ചു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും.
പ്രധാന മീഡിയ സെന്ററില്‍ തെരഞ്ഞെടുപ്പു ഫലം മാധ്യമങ്ങള്‍ക്ക്‌ ലഭ്യമാക്കാനും മാറ്റുമായി വിപുലമായ സൗകര്യമാണ്‌ ഏര്‍പ്പെടുത്തുന്നത്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ പാസ്‌ ഉള്ളവരല്ലാതെ മറ്റൊരാള്‍ക്കും ഈ കേന്ദ്രങ്ങളിലേക്ക്‌ പ്രവേശനമുണ്ടാകില്ല.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW