Friday, June 21, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

പോലീസുകാരന്റെ കൈതല്ലിയൊടിച്ച യുവാവ്‌ കോടതിയില്‍ കീഴടങ്ങി

uploads/news/2019/05/309813/4.jpg

ചെങ്ങന്നൂര്‍: സിവില്‍ പോലീസ്‌ ഓഫീസറുടെ കൈ തല്ലിയൊടിച്ച കേസില്‍ യുവാവ്‌ കീഴടങ്ങി. മംഗലം ഉമ്മാറത്തറയില്‍ സംഗീതാ(27)ണ്‌ ഇന്നലെ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങിയത്‌.
ഇയാളെ റിമാന്‍ഡ്‌ ചെയ്‌ത് അടുത്ത മാസം നാലു വരെ മാവേലിക്കര സബ്‌ ജയിലിലേക്ക്‌ അയച്ചു. കഴിഞ്ഞ മാര്‍ച്ച്‌ 13നാണ്‌ സംഗീതിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മംഗലത്ത്‌ വച്ച്‌ പോലീസിനെ ആക്രമിച്ചത്‌.
കഞ്ചാവ്‌ കേസിലെ പ്രതികളെ പിടികൂടാനായാണ്‌ പോലീസ്‌ ഇവിടെയെത്തിയത്‌.മദ്യപിച്ചു കൊണ്ടിരുന്ന സംഘം പോലീസിനെ കണ്ട്‌ ചിതറിയോടി. സംഗീത്‌ കമ്പിവടി വീശി പോലീസിനെ ആക്രമിച്ചു.
സി.പി.ഒ: പാണ്ടനാട്‌ കടമ്പച്ചനക്കാട്ടില്‍ സുന്ദര്‍ലാലി(34)ന്റെ കൈ കമ്പിവടി കൊണ്ട്‌ അടിച്ച്‌ ഒടിച്ച ശേഷം രക്ഷപെട്ടു. ഇയാളോടൊപ്പമുണ്ടായിരുന്ന കിടങ്ങന്നൂര്‍, കാരിത്തോട്ട തോണ്ടിയാമുറിയില്‍ അമല്‍(28), ചെറിയനാട്‌ മാമ്പള്ളിപ്പടി കൂടത്തിങ്കല്‍ അനൂപ്‌(25) എന്നിവരെ പോലീസ്‌ പിടികൂടിയിരുന്നു. കഞ്ചാവ്‌ കടത്തല്‍, കൊലപാതകശ്രമം ഉള്‍പ്പെടെ 10 ഓളം കേസിലെ പ്രതിയാണ്‌ സംഗീതെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW