Thursday, June 13, 2019 Last Updated 59 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

മലിനമായി പമ്പാനദി പരുമലയില്‍ കുടിവെള്ളക്ഷാമം

മാന്നാര്‍: നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പരുമലയില്‍ കടുത്ത വേനലിനെത്തുടര്‍ന്ന്‌ കുടിവെള്ളക്ഷാമം. കഴിഞ്ഞ നാലു വര്‍ഷമായി വേനല്‍കാലത്ത്‌ കടുത്ത ജലക്ഷാമമാണ്‌ പ്രദേശം നേരിടുന്നത്‌.
കിണറുകള്‍ ഭൂരിപക്ഷവും വറ്റി. വെള്ളത്തിനായി വാഹനങ്ങള്‍ വരുന്നതും കാത്തിരിക്കേണ്ട സ്‌ഥിതിയാണ്‌. മിക്ക ദിവസവും വെള്ളമെത്താറില്ല. ഈ സാഹചര്യത്തില്‍ പണം നല്‍കി വെള്ളം വാങ്ങേണ്ട സ്‌ഥിതിയുമുണ്ട്‌. സമീപ പ്രദേശങ്ങളായ പാണ്ടനാട്‌, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ എന്നിവിടങ്ങളിലേക്ക്‌ വെള്ളം കൊണ്ടുപോയിരുന്നത്‌ ഇവിടെ നിന്നാണ്‌.
പരുമല സ്‌ട്രോബോര്‍ഡ്‌ ഫാക്‌ടറി വളപ്പില്‍ സ്‌ഥാപിച്ചിരിക്കുന്ന പമ്പുഹൗസില്‍ നിന്നാണ്‌ വര്‍ഷങ്ങളായി പലയിടങ്ങളിലേക്കും വെള്ളം കൊണ്ടുപോയിരുന്നത്‌. ഇപ്പോഴും ഇവിടെ നിന്ന്‌ വെള്ളം കൊണ്ടുപോകുന്നുണ്ടെങ്കിലും പരുമല നിവാസികള്‍ക്ക്‌ വെള്ളം ലഭിക്കുന്നില്ല. ജലഅതോറിറ്റിയുടെ പൈപ്പ്‌ ലൈനുകള്‍ പരുമലയുടെ എല്ലാ ഭാഗങ്ങളിലും ഉണ്ടെങ്കിലും ഇതിലൂടെ വെള്ളം എത്താറില്ല.
പരുമലയില്‍ ജലക്ഷാമത്തിന്‌ പ്രധാന കാരണം നദീ മലിനീകരണമാണ്‌. പമ്പാനദി മലിനമായി നീരൊഴുക്ക്‌ തടസപ്പെട്ടിട്ട്‌ നാളുകളായി. നദിയുടെ ആഴവും വീതിയും കൂട്ടി പഴയകാലത്തെ പോലെ വെള്ളം ഒഴുക്കാന്‍ നടപടി ആവശ്യമാണ്‌. പ്രധാന പാടശേഖരങ്ങളില്‍ കൃഷിയില്ലാതെ തരിശ്‌ കിടക്കാന്‍ തുടങ്ങിയിട്ടും നാളുകളായി.
പാടങ്ങള്‍ പലതും മാലിന്യങ്ങള്‍ നിറഞ്ഞ്‌ കിടക്കുകയാണ്‌. ഇവയെല്ലാം പരുമലയുടെ ജലസമൃദ്ധി നഷ്‌ടപ്പെടാന്‍ കാരണമാണ്‌. വേനല്‍മഴ ലഭിക്കാത്തത്‌ ശുദ്ധജലക്ഷാമത്തിനും കാര്‍ഷിക മേഖലയുടെ അപചയത്തിനും കാരണമായിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW