Friday, June 07, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

പുരനുരുദ്ധാരണം തേടി നാട്ടുകാര്‍ മാലിന്യവാഹിനിയായി ലിസ്യൂ- കൂവക്കാട്‌ നാട്ടുതോട്‌

കാവാലം: ശാപമോക്ഷം കാത്ത്‌ കാവാലം ലിസ്യൂ-കൂവക്കാട്‌ നാട്ടുതോട്‌. രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ ചെറിയ ബോട്ടുകള്‍ ഉള്‍പ്പടെ സഞ്ചരിച്ചിരുന്ന ഈ തോട്‌ ഇന്ന്‌ മണ്ണിടിഞ്ഞും പോളനിറഞ്ഞും നശിച്ച അവസ്‌ഥയിലാണ്‌.
ലിസ്യൂ ബോട്ട്‌ ജെട്ടിയില്‍ നിന്ന്‌ ആരംഭിച്ച്‌ ഗവ. ടെക്‌നിക്‌ ഹൈസ്‌കൂള്‍, 945-ാം നമ്പര്‍ എസ്‌.എന്‍.ഡി.പി. ശാഖാ ഗുരുക്ഷേത്രം, കലുങ്ക്‌ പാലം ഭാഗത്തുകൂടി കൂവക്കാട്‌ പാടശേഖരം വരെ നീളുന്ന തോട്‌ രൂക്ഷമായ മലിനീകരണത്താല്‍ നാടിനാകെ ഭീഷണിയായിക്കഴിഞ്ഞു.
250 കുടുംബങ്ങള്‍ തോടിന്റെ ഇരുവശത്തുമായി താമസിക്കുന്നുണ്ട്‌. മുമ്പ്‌ കെട്ടുവള്ളങ്ങള്‍ അടക്കം കടന്നുപോയിരുന്നു. ഇപ്പോള്‍ ഒഴുക്ക്‌ നിലച്ച സ്‌ഥിതിയിലാണ്‌. പാലഭാഗത്തും തിട്ടമണ്ണ്‌ ഇടിഞ്ഞും മരങ്ങള്‍ വീണും കിടക്കുകയാണ്‌.
ദുര്‍ഗന്ധം വമിക്കുന്ന വെള്ളമാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. പകര്‍ച്ചവ്യാധിയും കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്കും ഈ തോട്ടിലെ വെള്ളം കാരണമാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്‌. തോടിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട്‌ കാവാലം പതിനഞ്ചില്‍ റോയിസണ്‍ തോമസിന്റെ നേതൃത്വത്തില്‍ 53 പേര്‍ ഒപ്പുവച്ച നിവേദനം കാവാലം പഞ്ചായത്ത്‌ അധികാരികള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കി. പ്രളയാനന്തരം കുട്ടനാട്ടിലെ തോടുകളുടെ പുനരുജീവനത്തിനായി രംഗത്തുവന്നിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധ ഈ തോടിന്റെ രക്ഷയ്‌ക്കായി ഉണ്ടാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW