Sunday, June 23, 2019 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.04 AM

ലേലം വൈകുന്നു പാതയോരങ്ങളില്‍ ഭീഷണി ഉയര്‍ത്തി തടികള്‍

തുറവൂര്‍: ദേശീയപാതയോരത്ത്‌ നിന്ന്‌ മുറിച്ചുനീക്കിയ തണല്‍മരങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയില്ല. അപകട ഭീതിയില്‍ യാത്രക്കാര്‍. മാസങ്ങള്‍ക്ക്‌ മുമ്പ്‌ മുറിച്ചിട്ട തടികളാണ്‌ പാതയുടെ പലഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്‌. ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി വെയിലും മഴയുമേറ്റ്‌ നശിക്കുന്നതിനോടൊപ്പം വാഹന യാത്രീകര്‍ക്ക്‌ കടുത്ത പ്രയാസമാണ്‌ സൃഷ്‌ടിക്കുന്നത്‌. സര്‍ക്കാരിന്‌ ലഭിക്കേണ്ട വരുമാനം നഷ്‌ടമായിട്ടും അധികൃതര്‍ തിരിഞ്ഞ്‌ നോക്കാത്ത സ്‌ഥിതിയാണ്‌.
ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെ നാല്‌ വരിപ്പാതയിലേയും അരൂര്‍ തോപ്പുംപടി സംസ്‌ഥാനപാതയുടെ വശങ്ങളില്‍ നിന്നാണ്‌ മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുനീക്കിയത്‌. തടി റോഡരുകില്‍ ഉപേക്ഷിച്ച്‌ തൊഴിലാളികള്‍ മടങ്ങുകയായിരുന്നു. ആറ്‌ മാസം മുമ്പാണ്‌ തുറവൂര്‍ കവലയിലെ തണല്‍മരം കാന നിര്‍മാണത്തിനായി പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തില്‍ മുറിച്ചത്‌. നിത്യേന ആയിരക്കണക്കിന്‌ പേര്‍ ചികിത്സ തേടിയെത്തുന്ന ഗവ. താലൂക്ക്‌ ആശുപത്രിയുടെ പ്രവേശനകവാടത്തിന്‌ അരുകിലും നൂറ്‌ കണക്കിന്‌ കുട്ടികള്‍ പഠിക്കുന്ന തുറവൂര്‍ വെസ്‌റ്റ്‌ ഗവ. യു.പി. സ്‌കൂളിന്‌ മുന്നിലും തടിക്കഷണങ്ങളും അവശിഷ്‌ടടങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്‌.
പുത്തന്‍ചന്തയില്‍ റോഡിലേക്ക്‌ ചാഞ്ഞു നിന്ന മരം മുറിച്ചതിന്റെ ഭാഗങ്ങളും റോഡിന്‌ ഇരുവശത്തും കഷണങ്ങളാക്കി ഇട്ടിട്ട്‌ മാസങ്ങള്‍ പിന്നിട്ടു.
ദേശീയപാത വിഭാഗം പട്ടണക്കാട്‌ സെക്‌ഷന്‍ അധികൃതരുടെ നേതൃത്വത്തിലാണ്‌ മരങ്ങള്‍ മുറിച്ചത്‌. അടിയന്തരമായി തടി ലേലം ചെയ്‌ത്‌ വില്‍ക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നാണ്‌ പരാതി. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ്‌ ലേലം വൈകുന്നതെന്നാണ്‌ അധികൃതരുടെ വിശദീകരണം.

Ads by Google
Advertisement
Wednesday 22 May 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW