Friday, June 21, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.44 AM

യാത്രക്കാരുമായി വരുന്ന ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ പമ്പില്‍ കയറരുതെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍: ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ യാത്രക്കാരുമായി പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്‌ക്കുന്നത്‌ കര്‍ശനമായി നിയന്ത്രിക്കണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗതാഗത വകുപ്പ്‌ കമ്മീഷണര്‍ക്കാണ്‌ കമ്മീഷന്‍ അംഗം പി. മോഹനദാസ്‌ നിര്‍ദ്ദേശം നല്‍കിയത്‌. ഇന്ധനം നിറയ്‌ക്കുന്നത്‌ കര്‍ശനമായി നിയന്ത്രിക്കാന്‍ ശക്‌തമായ നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പൊതുതാത്‌പര്യം മുന്‍നിര്‍ത്തി വളപട്ടണം സ്വദേശി മുജീബ്‌ റഹ്‌മാന്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി. യാത്രാമധ്യേ ബസുകള്‍ ഇന്ധനം നിറയ്‌ക്കാന്‍ പമ്പുകളില്‍ നിര്‍ത്തിയിടുന്നതു കാരണം ദോഷകരമായ വാതകം ശ്വസിച്ച്‌ യാത്രക്കാരുടെ ജീവന്‌ ഭീഷണിയുണ്ടാവുമെന്നാണ്‌ പരാതി. പമ്പില്‍ നിര്‍ത്തുന്ന ബസിനുള്ളില്‍ യാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്‌ കാരണം അപകടസാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഗതാഗത വകുപ്പു കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട്‌ വാങ്ങി. നിലവിലുള്ള നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ യാക്ക്രാരുമായി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന്‌ ഇന്ധനം നിറയ്‌ക്കരുതെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന്‌ ഇന്ധനം നിറയ്‌ക്കരുതെന്ന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത്‌ പാലിക്കാറില്ലെന്ന്‌ കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.

Ads by Google
Advertisement
Tuesday 21 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW