Tuesday, July 09, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.43 AM

പ്ലസ്‌വണ്‍ മാനേജ്‌മെന്റ്‌ സീറ്റിന്‌ തുക വര്‍ധിക്കും

വരാപ്പുഴ: പ്ലസ്‌ വണ്‍ സീറ്റുകള്‍ കുറഞ്ഞതിനാല്‍ ഉള്ള സീറ്റിനായി രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍. അതിനിടെ മിക്ക സ്‌കൂളുകളിലെയഒം മാനേജ്‌മെന്റ്‌ കമ്യൂണിറ്റി സീറ്റിനായി പിടിവലി വര്‍ധിക്കുകയാണ്‌. മാനേജ്‌മെന്റ്‌ സീറ്റിന്‌ വന്‍ തുക സംഭാവന ചെയ്യാനും ലക്ഷ്യമിട്ടു പണചാക്കുകള്‍ പിന്നാലെയുണ്ട്‌. മിക്ക എയ്‌ഡഡ്‌ സ്‌കൂളിലും മാനേജ്‌മെന്റിന്‌ ചുരുങ്ങിയത്‌ 30 സീറ്റുവീതമുണ്ട്‌. 130 സീറ്റുള്ള സ്‌കൂളിലാണ്‌ 30 സീറ്റുള്ളത്‌. വരാപ്പുഴ പുത്തന്‍പള്ളിയിലെ എയ്‌ഡഡ്‌ സ്‌കൂള്‍ വന്‍തുകയാണ്‌ സംഭാവന വാങ്ങുന്നത്‌. കഴിഞ്ഞവര്‍ഷം മുതല്‍ കൂനമ്മാവിലെ സ്‌കൂളും പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ സംഭാവന വാങ്ങിയിരുന്നു. ഇത്തവണ തുക കൂടുമെന്നറിയുന്നു. മാനേജ്‌മെന്റ്‌ ഫോമിനും കമ്യൂണിറ്റി ഫോമിനും ഉയര്‍ന്ന വിലയാണ്‌ ഈടാക്കുന്നത്‌. 30 സീറ്റുളള സ്‌കൂളില്‍ നൂറുകണക്കിന്‌ മാനേജ്‌മെന്റ്‌ ഫോമാണ്‌ വിതരണം നടത്തുന്നത്‌.

Ads by Google
Advertisement
Tuesday 21 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW