Sunday, June 23, 2019 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.43 AM

കണ്ടെയ്‌നര്‍ റോഡില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷം

വരാപ്പുഴ: കണ്ടെയ്‌നര്‍ റോഡില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നു. സായാഹ്നഹ്നത്തോടെ എത്തുന്ന സാമൂഹ്യവിരുദ്ധര്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വരുന്ന കുടുംബാംഗങ്ങള്‍ക്ക്‌ തലവേദനയാകുന്നു. കണ്ടെയ്‌നര്‍ റോഡ്‌ പാലത്തിന്‌ താഴെ മദ്യ മയക്കുമരുന്ന്‌ ലോബികളും സജീവമായിരിക്കുന്നു. ഈ ഭാഗത്തേക്ക്‌ പോലീസ്‌ തിരിഞ്ഞുനോക്കുന്നില്ല.
ഇത്‌ സാമൂഹ്യ വിരുദ്ധര്‍ക്ക്‌ സഹായമാകുന്നു. ഈ ഭാഗത്ത്‌ ലഹരിയുമായിവരുന്ന ഒരുസംഘം തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ദിവസവും ലഹരിവില്‍പന വര്‍ധിക്കുകയാണ്‌. മുലമ്പിള്ളി പുനരധിവാസ ഭൂമിക്ക്‌ സമീപമുള്ള പറമ്പിലാണ്‌ ഇവരുടെ താവളം.
ക്രിമിനല്‍ കേസ്‌ പ്രതിയായിട്ടുള്ളവരും സംഘത്തിലുള്ളതിനാല്‍ ആരും പരാതിപ്പെടുന്നില്ല. ഈ ഭാഗത്ത്‌ വഴിവിളക്കുന്നതിനാല്‍ ആര്‍ക്കും ഇവരെ കണ്ടെത്താന്‍ കഴിയുന്നില്ല. കണ്ടെയ്‌നര്‍ റോഡില്‍ സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചതോടെ ഈ ഭാഗത്ത്‌ കുടുംബാംഗങ്ങളുമായുള്ള സന്ദര്‍ശനം കുറഞ്ഞു.

Ads by Google
Advertisement
Tuesday 21 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW