Thursday, June 13, 2019 Last Updated 59 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.42 AM

പാണാവള്ളി പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ച്‌

uploads/news/2019/05/309623/a3.jpg

പൂച്ചാക്കല്‍: കോണ്‍ഗ്രസ്‌ പാണാവള്ളി സൗത്ത്‌, നോര്‍ത്ത്‌ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പാണാവള്ളി പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി.
അഗതികള്‍ക്ക്‌ പോഷകാഹാര കിറ്റ്‌ വിതരണം ചെയ്യുക, ശ്രീകണ്‌ഠേശ്വരം സ്‌കൂള്‍ റോഡ്‌ പുനര്‍നിര്‍മിക്കുക, തീരദേശത്ത്‌ മത്സ്യതൊഴിലാളികള്‍ക്ക്‌ വീട്‌ നിര്‍മിക്കാന്‍ അനുമതി നല്‍കുക, കോണ്‍ഗ്രസ്‌ പഞ്ചായത്തംഗങ്ങള്‍ക്കെതിരെ നിയമ വിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടത്തിയ മാര്‍ച്ച്‌ ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ പ്രതുലചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.കെ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
എം.ആര്‍ രവി, എസ്‌. രാജേഷ്‌, കെ.എ സുധാകരന്‍, എം. രജനി, വിനീഷ്‌കുമാര്‍, ആന്റപ്പന്‍, ജോസ്‌ കുര്യന്‍, എന്‍.എം ഷിഹാബ്‌, ടി.എം ഹാഷിം, സി.പി വിനോദ്‌ കുമാര്‍ ,സി.സി സുധീഷ്‌ , റഫീഖ്‌, ബിജുലാല്‍, വി.എ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 21 May 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW