Monday, June 24, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.42 AM

മത്സ്യഗ്രാമം പദ്ധതിയുമായി തണ്ണീര്‍മുക്കം പഞ്ചായത്ത്‌

uploads/news/2019/05/309622/a2.jpg

ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്തില്‍ മത്സ്യഗ്രാമം പദ്ധതിക്ക്‌ തുടക്കമാകുന്നു. പഞ്ചായത്തിലെ പതിനാല്‌ കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള വേമ്പനാട്‌ കായലിലും അനുബന്ധ തോടുകളിലുമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
പാരമ്പര്യ തൊഴിലും ജീവനോബാധിയും മത്സ്യബന്ധനവും വിപണനവും ലക്ഷ്യമിടുന്ന പദ്ധതി മത്സ്യ വകുപ്പിന്റെ സഹകരണത്തോടെയാണ്‌ യാഥാര്‍ത്ഥ്യമാക്കുന്നത്‌. പഞ്ചായത്തിലെ പന്ത്രണ്ടോളം പൊതുകുളങ്ങളും ഗുണഭോക്‌താള്‍ ആവശ്യപ്പെടുന്ന കുളങ്ങളിലും മത്സ്യകൃഷിക്കായി പദ്ധതി തയാറാക്കും.
കായല്‍ പുനരുജീവന പദ്ധതിയോട്‌ അനുബന്ധിച്ച്‌ കരിമീന്‍ ടൂറിസം പദ്ധതി ഒരുക്കും. ഇതിന്റെ ഭാഗമായി കരിമീന്‍ മാര്‍ക്കറ്റ്‌, കരിമീന്‍ റെസേ്‌റ്റാറന്റ്‌, കരിമീന്‍ മ്യൂസിയം എന്നിവയും ലക്ഷ്യമിടുന്നുണ്ട്‌. കായലില്‍ ിന്ന്‌ വ്യവസായ ആവശ്യത്തിന്‌ കക്ക ശേഖരിക്കുന്ന കര്‍ഷകര്‍ക്കായും പദ്ധതി ആവിഷ്‌കരിക്കും. ഉള്‍നാടന്‍ മത്സ്യ കൃഷിക്കും ഉള്‍നാടന്‍ ടൂറിസത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക്‌ രൂപം നല്‍കുന്നതിനായി പണ്ഡിറ്റ്‌ കറുപ്പന്‍ ഹാളില്‍ നാളെ രാവിലെ പത്തിന്‌ ഏകദിന ശില്‍പശാല നടക്കും. ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. മത്സ്യഫെഡ്‌ ചെയര്‍മാന്‍ പി.പി ചിത്തരഞ്‌ജന്‍ മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ ഇഗ്നേഷ്യസ്‌ മണ്‍റോ ക്ലാസ്‌ നയിക്കും. വേമ്പനാട്‌ കായലിനെ മാലിന്യമുക്‌തമാക്കുന്നതോടൊപ്പം മത്സ്യ ഉല്‍പ്പദനവും വിപണനവും കാര്യക്ഷമമാക്കുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌ ജ്യോതിസ്‌, സെക്രട്ടറി ജയശ്രീ പി. നായ്‌ക്ക്‌ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 21 May 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW