Thursday, June 13, 2019 Last Updated 59 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.42 AM

ഹിമാചലില്‍നിന്ന്‌ ചരസ്‌ കടത്തി വില്‍പ്പന; യുവാവ്‌ പിടിയില്‍

uploads/news/2019/05/309621/a1.jpg

ആലപ്പുഴ: ഹിമാചല്‍പ്രദേശില്‍നിന്നു ചരസു കടത്തി കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്ന യുവാവ്‌ പിടിയില്‍. ആര്യാട്‌ സൗത്ത്‌ വില്ലേജില്‍ കൊറ്റംകുളങ്ങര പ്രദേശത്ത്‌ രാജേഷ്‌ ഭവനത്തില്‍ ജയകൃഷ്‌ണനെ (21) യാണ്‌ ആലപ്പുഴ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വി. ജെ. റോയിയുടെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
പ്രതിയുടെ അമ്മൂമ്മയുടെ വീടായ മണ്ണഞ്ചാരി ചിയാംവെളിയില്‍ താമസിച്ചുവരവെയാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാളില്‍ നിന്നും ഏഴ്‌ ഗ്രാം ചരസ്‌ പിടിച്ചെടുത്തു. ഹിമാചല്‍പ്രദേശിലെ കുളു, മണാലി, കസോള എന്നിവിടങ്ങളില്‍ നിന്നാണ്‌ ചരസ്‌ കൊണ്ടുവരുന്നതെന്ന്‌ വ്യക്‌തമായതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
നാല്‌ മാസം മുമ്പ്‌ കൈചൂണ്ടിമുക്ക്‌ കിഴക്ക്‌ വടികാടുമുക്ക്‌ പ്രദേശത്ത്‌ നിന്ന്‌ പിടികൂടിയ യുവാക്കള്‍ക്ക്‌ കഞ്ചാവ്‌ എത്തിച്ചുനല്‍കിയത്‌ ജയകൃഷ്‌ണനായിരുന്നു. എക്‌സൈസ്‌ അന്വേഷിക്കുന്നതായി വിവരമറിഞ്ഞ പ്രതി ഹിമാചല്‍പ്രദേശിലേക്ക്‌ കടക്കുകയായിരുന്നു. നാട്ടില്‍ തിരികെയെത്തിയ വിവരമറിഞ്ഞ്‌ എക്‌സൈസ്‌ ഇയാളെ പിടികൂടുകയായിരുന്നു. ചരസ്‌ കടത്തില്‍ കണ്ണികളായ മറ്റു ചിലര്‍ കൂടി പിടിയിലാകുമെന്ന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ വി. ജെ. റോയ്‌ അറിയിച്ചു.
പരിശോധനയില്‍ പ്രിവന്റീവ്‌ ഓഫീസറന്‍മാരായ പി. എം. സുമേഷ്‌, റോയ്‌ ജേക്കബ്‌ സിവില്‍ എക്‌സൈസ്‌ ഓഫീസറന്‍മാരായ ബി. എം. ബിയാസ്‌, സുര്‍ജിത്ത്‌. റ്റി. ജി, ജയദേവ്‌. ആര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 21 May 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW