Wednesday, June 26, 2019 Last Updated 58 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.12 AM

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ ഇനി ഏകീകൃത നിറം

uploads/news/2019/05/309376/a3.jpg

ആലപ്പുഴ: റേഷന്‍ കടകള്‍ക്ക്‌ പിന്നാലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഇനി ഏകീകൃത നിറം. ഒറ്റനോട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ തിരിച്ചറിയാനുമാകും. സംസ്‌ഥാനത്താകെ നടപ്പാക്കാനിരിക്കുന്ന നിറം മാറ്റത്തിന്‌ ആലപ്പുഴ ജില്ലയാണ്‌ ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്‌.
ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളെല്ലാം ഇളം പച്ചയും മഞ്ഞയും ചേര്‍ന്ന നിറം പൂശി പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കം തുടങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി ക്ലീന്‍ കാമ്പസ്‌, ഗ്രീന്‍ കാമ്പസ്‌ പദ്ധതിയോടനുബന്ധിച്ചാണ്‌ സ്‌കൂളുകളുടെ നിറം മാറ്റുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ പല സ്‌കൂളുകള്‍ക്കും പല നിറങ്ങളാണ്‌.
അര്‍ത്തുങ്കല്‍ ഫിഷറീസ്‌ സ്‌കൂള്‍ ഉള്‍പ്പെടെ ജില്ലയില്‍ 47 സ്‌കൂളുകളിലാണ്‌ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്‌. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ 17ഉം ആലപ്പുഴയില്‍ ഒമ്പതും കുട്ടനാട്ടില്‍ ഏഴും മാവേലിക്കരയില്‍ 11ഉം ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്‌.
പി.ടി.എയുടെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലും സ്‌കൂള്‍ വര്‍ഷം ആരംഭിക്കുമ്പോഴേക്കും പദ്ധതി ആരംഭിക്കേണ്ടതിനാലുമാണ്‌ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തിലേക്ക്‌ പദ്ധതിയുടെ നടത്തിപ്പ്‌ ചുമതല ഏല്‍പ്പിച്ചത്‌. ചുനക്കര ഗവ. എച്ച്‌.എസ്‌.എസില്‍ പെയിന്റിംഗ്‌ ജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ സ്‌കൂളിനും രണ്ടുലക്ഷം രൂപ വീതമാണ്‌ ഇതിനായി അനുവദിക്കുന്നത്‌. ആദ്യം സ്‌കൂള്‍ പി.ടി.എ കമ്മിറ്റി എറ്റെടുത്തു ചെയ്യണം.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഹെഡ്‌മാസ്‌റ്റര്‍ കണ്‍വീനര്‍ ആയും പി.ടി.എ പ്രസിഡന്റ്‌ ചെയര്‍മാനായുള്ള കമ്മിറ്റിക്കായിരിക്കും ചുമതല.
200 രൂപ മുദ്രപത്രത്തില്‍ നിശ്‌ചിത മാതൃകയില്‍ ജില്ലാ പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജീനിയറുമായി കരാര്‍ ഉണ്ടാക്കണം. തുടര്‍ന്ന്‌ എസ്‌റ്റ്‌മേറ്റ്‌ പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ എന്‍ജിനിയര്‍ തയാറാക്കി അംഗികാരം വാങ്ങണം.
പ്രവര്‍ത്തിക്ക്‌ മുമ്പായി പി.ടി.എ കമ്മിറ്റിക്ക്‌ പാന്‍ കാര്‍ഡ്‌ ജി.എസ്‌.ടി രജിട്രേഷന്‍ എന്നിവയും എടുക്കേണ്ടവരും. ഗുണഭോക്‌തൃ സമിതി മാനദണ്ഡപ്രകാരം ഒറിജിനല്‍ ബില്‍, മസ്‌റ്റര്‍ റോള്‍, ചെലവ്‌ അംഗികരിച്ചു കൊണ്ടുള്ള മിനിറ്റ്‌സിന്റെ കോപ്പി എന്നിവ അസി. എന്‍ജിനിയര്‍ക്ക്‌ നല്‍കുന്ന മുറയ്‌ക്കാണ്‌ പദ്ധതി ആരംഭിക്കുക.
പി.ടി.എ ആദ്യം ഫണ്ട്‌ കണ്ടെത്തുകയെന്നതു പ്രായോഗികമല്ലെന്ന്‌ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്‌. കൃത്യസമയത്ത്‌ ചെലവഴിച്ച തുക തിരികെ കിട്ടുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്‌. സ്‌കൂളിന്റെ നിറമാറ്റത്തിനൊപ്പം അറ്റകുറ്റപ്പണികളും നടത്തേണ്ടി വരും. ഒപ്പം കമ്പ്യൂട്ടര്‍ ലാബുകളും ലൈബ്രറികളും മെച്ചെപ്പെടുത്തണം.

Ads by Google
Advertisement
Monday 20 May 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW