Thursday, June 13, 2019 Last Updated 59 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.11 AM

സര്‍വേയര്‍മാരെ കുറ്റക്കാരാക്കി റവന്യു വകുപ്പ്‌ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നു: ഫോര്‍വേഡ്‌ ബ്ലോക്ക്‌

മാന്നാര്‍: കുട്ടമ്പേരൂര്‍ ആറിന്റെ കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയ സര്‍വേയര്‍മാരെ കുറ്റക്കാരായി മുദ്രകുത്തി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ റവന്യു അധികൃതര്‍ നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഹരികുമാര്‍ ശിവാലയം ആവശ്യപ്പെട്ടു.
ഒരു ദശകമായി കയ്യേറ്റക്കാരുടെ പിടിയിലകപ്പെട്ട്‌ മാലിന്യ വസ്‌തുക്കള്‍ കൊണ്ട്‌ ഒഴുക്ക്‌ തടസപ്പെട്ട്‌ കിടന്ന നദിയ്‌ക്ക്‌ വീണ്ടും ജീവന്‍ നല്‍കുന്നതിന്റെ ഭാഗമായി കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയ സര്‍വേയര്‍മാരെ ക്രൂശിക്കുന്ന റവന്യു അധികൃതരുടെ നടപടി കയ്യേറ്റക്കാരെ സഹായിക്കുന്നതിനേ ഉപകരിക്കൂ. സമയബന്ധിതമായി സര്‍വേ പൂര്‍ത്തീകരിച്ച സര്‍വേയര്‍മാരെ അനുമോദിക്കുന്നതിന്‌ പകരം നിരന്തരം മെമ്മോ നല്‍കി പീഡിപ്പിക്കാനാണ്‌ റവന്യു അധികൃതര്‍ ശ്രമിക്കുന്നത്‌.
ബുധനൂര്‍ ഗ്രാമപഞ്ചായത്താണ്‌ സംസ്‌ഥാനത്ത്‌ ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ ഹരിത കേരളം പദ്ധതിയില്‍ കുട്ടമ്പേരൂര്‍ ആറിനെ ഉള്‍പ്പെടുത്തി നവീകരണപ്രവര്‍ത്തനം ആരംഭിച്ചത്‌.
ഇതിന്റെ ഭാഗമായി സി.അജിത്‌കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ്‌ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തിയത്‌.
വെള്ളക്കെട്ടും കാട്‌ പിടിച്ചു കിടന്ന സ്‌ഥലത്തു കുടി ക്ലേശകരമായാണ്‌ 7.5 കിലോമീറ്റര്‍ വരുന്നതും പമ്പാ, അച്ചന്‍കോവിലാറിനെയും തമ്മില്‍ ബന്ധിപ്പിച്ചൊഴുന്ന കുട്ടമ്പേരൂര്‍ ആറിന്റെ സര്‍വേ പൂര്‍ത്തീകരിച്ചത്‌.
പുനര്‍ നിര്‍മാണം ആരംഭിച്ചതോടെ ജനങ്ങള്‍ ഒന്നടങ്കം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മാറുമ്പോഴാണ്‌ റവന്യു ഉദ്യോഗസ്‌ഥര്‍ സര്‍വേയര്‍മാരെ മെമ്മോകള്‍ അടിക്കടി നല്‍കി ക്രൂശിച്ച്‌ കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നത്‌.

Ads by Google
Advertisement
Monday 20 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW