Thursday, June 27, 2019 Last Updated 39 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.11 AM

കെ.എസ്‌.ആര്‍.ടി.സി റിട്ട.ഉദ്യോഗസ്‌ഥനെയും പോലീസിനെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

മാന്നാര്‍: ഒരുമിച്ച്‌ മദ്യപിച്ച ശേഷം കെ.എസ്‌.ആര്‍.ടി.സി റിട്ട.ഉദ്യോഗസ്‌ഥനെ കാറിലിട്ട്‌ മര്‍ദിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്‌ത കേസില്‍ അയല്‍വാസികള്‍ അറസ്‌റ്റില്‍. പുലിയൂര്‍ കൃഷ്‌ണവിലാസത്തില്‍ ഹരികൃഷ്‌ണന്‍(49), മാണിക്കകത്ത്‌ സോമശേഖരവര്‍മ(53) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കെ.എസ്‌.ആര്‍.ടി.സി റിട്ട.ഉദ്യോഗസ്‌ഥന്‍ കിഴക്കുംമുറി ഏഴാംവാര്‍ഡില്‍ ഈയ്യാനത്തില്‍ തെക്കേതില്‍ ഭാസ്‌കരന്‍നായരെ(71) കാറിലിട്ട്‌ മര്‍ദിച്ച സംഭവുമായി ബന്ധപ്പെട്ടാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഹരികൃഷ്‌ണന്‍ ബന്ധുവിന്റെ കാറില്‍ ശനിയാഴ്‌ച സോമശേഖരവര്‍മയെയും ഭാസ്‌ക്കരന്‍നായരെയും കൂട്ടി പാണ്ടനാട്ടിലെ ഷാപ്പില്‍ പോയി മദ്യപിച്ചു. ഇതിനുശേഷം തിരികെ കാറില്‍ യാത്ര ആരംഭിച്ചു. ഇതിനിടയിലുണ്ടായ സംസാരത്തില്‍ ഭാസ്‌കരന്‍നായരുമായി തര്‍ക്കമുണ്ടായി. ഇതോടെ ആള്‍സഞ്ചാരം കുറഞ്ഞ ബുധനൂര്‍ കിഴക്കുംമുറിയിലെ സെന്റ്‌ ഏലിയാസ്‌ പള്ളി റോഡിലേക്ക്‌ പോയി മുന്‍ സീറ്റിലിരുന്ന ഭാസ്‌കരന്‍നായരെ ഇരുവരും കൂടി മര്‍ദിച്ചു.
മര്‍ദനത്തില്‍ ഇയാള്‍ക്ക്‌ മുറിവേറ്റു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ എസ്‌.ഐ: കെ.എല്‍.മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തിയെങ്കിലും ഇവര്‍ പോലീസിന്‌ നേരെ അസഭ്യവര്‍ഷവും ബലപ്രയോഗവും നടത്തി. ഇതിനിടയില്‍ ഹരികൃഷ്‌ണന്റെ അക്രമത്തില്‍ പോലീസ്‌ ഡ്രൈവര്‍ ബഷീര്‍കുട്ടിയുടെ കൈയ്‌ക്ക്‌ പരുക്കേറ്റു. തുടര്‍ന്ന്‌ ഇവരെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയില്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക്‌ വിധേയരാക്കി. മൂവരും അയല്‍വാസികളാണ്‌. ഇതില്‍ ഒരാള്‍ രണ്ടു കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.

Ads by Google
Advertisement
Monday 20 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW