Thursday, June 13, 2019 Last Updated 59 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.11 AM

തൃക്കുന്നപ്പുഴ ചീപ്പ്‌ തുറന്നു

മുതുകുളം: തൃക്കുന്നപ്പുഴ ചീപ്പിന്റെ ഷട്ടര്‍ കഴിഞ്ഞ ദിവസം തുറന്നു. അടുത്ത നവംബര്‍ മാസത്തോടെ മാത്രമേ ഇനിയും ഷട്ടര്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടാവുകയുള്ളൂ. അതുവരെ ദേശീയജലപാതയിലൂടെയുള്ള ജലഗതാഗതം സുഗമമായി നടക്കും.
കായംകുളം കായലില്‍ നിന്നുള്ള ഉപ്പുവെള്ളം കുട്ടനാട്‌, അപ്പര്‍കുട്ടനാട്‌ മേഖലകളിലേക്ക്‌ കയറുന്നത്‌ തടയാനാണ്‌ തൃക്കുന്നപ്പുഴ ചീപ്പ്‌ അടയ്‌ക്കുന്നത്‌. ചീപ്പ്‌ അടയ്‌ക്കുന്ന സമയത്തും ജലഗതാഗതം തടസപ്പെടാതിരിക്കാന്‍ സംവിധാനമുണ്ട്‌. ചീപ്പിന്റെ ഇരുവശത്തും ഷട്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്‌.
ഒരു വശത്തെ ഷട്ടര്‍ തുറന്ന ശേഷം ജലവാഹനങ്ങള്‍ അകത്തേക്ക്‌ വിടും. തുടര്‍ന്ന്‌ ഇത്‌ അടച്ചിട്ട്‌ എതിര്‍വശത്തെ ഷട്ടര്‍ തുറന്നാണ്‌ ബോട്ടുകളും മറ്റും കടത്തിവിടുന്നത്‌.
ഒരു വശത്തെ ഷട്ടര്‍ തകര്‍ന്ന നിലയിലായതിനാല്‍ ഇത്തവണ ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഷട്ടര്‍ അടച്ചു കഴിഞ്ഞതോടെ ജലഗതാഗതം മുടങ്ങുകയായിരുന്നു. വേലിയേറ്റം തുടങ്ങുന്ന സമയത്താണ്‌ ഷട്ടര്‍ അടയ്‌ക്കേണ്ടത്‌. ഇത്തവണ മിക്ക ദിവസങ്ങളിലും ഉച്ച കഴിഞ്ഞ്‌ മൂന്നുമണിയോടെയായിരുന്നു വേലിയേറ്റം.
ജലഗതാഗത വകുപ്പിന്റെ കൊല്ലം-ആലപ്പുഴ ബോട്ട്‌ സര്‍വീസിനെയാണ്‌ പ്രധാനമായും ബാധിച്ചിരുന്നത്‌.

Ads by Google
Advertisement
Monday 20 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW