Thursday, June 27, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.11 AM

കുടികിടപ്പ്‌ ഭൂമി പൊതുവഴിക്ക്‌ വിട്ടുനല്‍കിയ ശാന്തരാജനെ ആദരിച്ചു

എടത്വാ: മൂന്ന്‌ സെന്റ്‌ കുടികിടപ്പ്‌ ഭൂമി പൊതുവഴിക്ക്‌ വിട്ടുനല്‍കിയ ശാന്തരാജനെ മിസോറാം മുന്‍ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വീട്ടിലെത്തി ആദരിച്ചു.
തലവടിയിലെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ്‌ കുമ്മനം രാജശേഖരന്‍. മംഗളം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മുന്‍ഗവര്‍ണര്‍ ശാന്തയെ നേരില്‍ കണ്ട്‌ അനുമോദനം അര്‍പ്പിക്കാന്‍ എത്തുകയായിരുന്നു. വീട്ടിലെത്തിയ രാജശേഖരനെ കുട്ടികള്‍ നാടന്‍പാട്ട്‌ പാടി സ്വീകരിച്ചു.
ഒരുതുണ്ട്‌ ഭൂമിക്കായി പോരടിക്കുന്നവര്‍ക്കിടയില്‍ കുടികിടപ്പായി ലഭിച്ച മൂന്ന്‌ സെന്റ്‌ സ്‌ഥലത്തില്‍ പാതി വഴിക്ക്‌ വിട്ടുനല്‍കാന്‍ കാട്ടിയ സന്മനസിനെ കുമ്മനം രാജശേഖരന്‍ പ്രകീര്‍ത്തിച്ചു. ചക്കയുടെ വിവിധ വിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണം കഴിച്ചാണ്‌ അദ്ദേഹം മടങ്ങിയത്‌.
തലവടി പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ അംബേദ്‌കര്‍ ഭവനില്‍ ശാന്ത രാജനാണ്‌ സമൂഹത്തിന്‌ മാതൃകയായി സ്‌ഥലം വിട്ടുനല്‍കിയത്‌. മടത്തിലാഴത്ത്‌ പടിമുതല്‍ കൊത്തപ്പള്ളി പടിവരെ നടപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. വാര്‍ധക്യസഹജമായ അസുഖത്താല്‍ ദുരിതം അനുഭവിക്കുന്നവരും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളും നൂറ്റാണ്ടുകളായി നടപ്പാതയാണ്‌ ആശ്രയിക്കുന്നത്‌. അത്യാസന്ന നിലയിലുള്ള രോഗികളെ കസേരയില്‍ ഇരുത്തി തോളിലേറ്റിവേണം പ്രധാന പാതയില്‍ എത്താന്‍. ശാന്തരാജന്റെ കുടികിടപ്പ്‌ സ്‌ഥലം വഴിക്കായി ചോദിക്കാന്‍ നാട്ടുകാര്‍ മടിച്ചെങ്കിലും പൊതുവഴിക്ക്‌ സ്‌ഥലം നല്‍കാന്‍ വീട്ടമ്മ മുന്നിട്ടിറങ്ങുകയായിരുന്നു. വഴിക്കുവേണ്ടി തെങ്ങുകളും മറ്റ്‌ മരങ്ങളും വെട്ടിമാറ്റി നല്‍കി. ഇവര്‍ മാതൃകയായതോടെ മറ്റ്‌ ഉടമകളും സ്‌ഥലം നല്‍കാന്‍ തയാറായി മുന്നോട്ടുവന്നു. വിധവയായ മകള്‍ ഉള്‍പ്പെടെ രണ്ട്‌ പെണ്‍മക്കളും കൊച്ചുമക്കളും അടങ്ങിയ കുടുംബത്തിലെ ഗൃഹനാഥയാണ്‌ ശാന്തരാജന്‍.

വീടിന്റെ നിര്‍മാണം പാതി വഴിയില്‍ നില്‍ക്കുമ്പോഴും സ്‌ഥലം പൊതുവഴിക്ക്‌ വിട്ടുനല്‍കിയത്‌ ഏറെ അഭിനന്ദനങ്ങള്‍ തേടിയെത്താന്‍ കാരണമായി. തലവടി പഞ്ചായത്തിന്റെ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന്‌ മീറ്റര്‍ വീതിയിലാണ്‌ റോഡ്‌ നിര്‍മ്മിക്കുന്നത്‌.

Ads by Google
Advertisement
Monday 20 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW