Monday, May 20, 2019 Last Updated 23 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 01.11 AM

ബോട്ട്‌ സര്‍വീസ്‌ പ്രതിസന്ധിയില്‍

പെരുമ്പളം: വേമ്പനാട്ട്‌ കായലില്‍ ജലനിരപ്പ്‌ ക്രമാതീതമായി താഴുന്നു. ബോട്ട്‌ സര്‍വീസ്‌ പ്രതിസന്ധിയില്‍. യാത്രക്കാര്‍ ദുരിതത്തില്‍. പാണാവള്ളി പെരുമ്പളം പൂത്തോട്ട റൂട്ടിലെ ജലഗതാഗത പാതയില്‍ ആഴം കുറഞ്ഞതോടെ ബോട്ടിന്റെ പ്ര?പ്പല്ലര്‍ ഷാഫ്‌റ്റ്‌ അടക്കമുള്ള ഉപകരണങ്ങള്‍ കായലിന്റെ അടിത്തട്ടില്‍ ഇടിക്കുന്നത്‌ തകരാര്‍ പതിവാകുന്നതിന്‌ കാരണമായി. എക്കല്‍ അടിഞ്ഞ്‌ രൂപപ്പെട്ട മണല്‍ തിട്ടയിലും കുറ്റികളിലും അടിഭാഗം ഇടിക്കുന്നതിനാല്‍ ബോട്ടുകള്‍ക്ക്‌ സുഗമമായി സഞ്ചരിക്കാന്‍ കഴിത്ത സ്‌ഥിതിയായി.
കായലില്‍ മണല്‍ അടിഞ്ഞ്‌ തിട്ടകള്‍ രൂപപ്പെട്ടിട്ട്‌ കാലങ്ങളായി. ഇതുമൂലം പെരുമ്പളം ദ്വീപിലെ ശാസ്‌താങ്കല്‍, ശാസ്‌താങ്കല്‍ സൗത്ത്‌, ന്യൂ സൗത്ത്‌, അരയങ്കാവ്‌ എന്നീ ജെട്ടികളില്‍ ബോട്ട്‌ അടുപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന്‌ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാണാവള്ളിയില്‍ രണ്ട്‌ ബോട്ടുകള്‍ക്ക്‌ തകരാര്‍ സംഭവിച്ച്‌ സര്‍വീസ്‌ മുടങ്ങിയിരുന്നു. വെള്ളക്കുറവുള്ള സമയത്ത്‌ ബോട്ട്‌ ജെട്ടിയില്‍ അടുപ്പിക്കാന്‍ കഴിയുന്നില്ല. ബോട്ട്‌ തകരാറിലായതോടെ ജലഗതാഗത വകുപ്പ്‌ ഡയറക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം നിലവിലുള്ള ആറ്‌ ബോട്ടുകള്‍ക്ക്‌ പുറമെ രണ്ട്‌ സ്‌പെയര്‍ ബോട്ട്‌ കൂടി അനുവദിച്ചിട്ടുണ്ട്‌. അടിയന്തരമായി മണല്‍ തിട്ടകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Monday 20 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW