Friday, June 21, 2019 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.44 AM

ആലപ്പുഴയ്‌ക്കു കുടിവെള്ളം കിട്ടിയിട്ട്‌ ഒരാഴ്‌ച

uploads/news/2019/05/309241/a1.jpg

ആലപ്പുഴ:ജപ്പാന്‍ കുടിവെള്ള പദ്ധതി, ആലപ്പുഴ കുടിവെള്ള പദ്ധതി, നീരേറ്റുപുറം പ്ലാന്റ്‌ കേന്ദ്രീകരിച്ചുള്ള കുട്ടനാട്‌ കുടിവെള്ള പദ്ധതി... ജനങ്ങള്‍ക്കു ദാഹജലം നല്‍കാന്‍ ജില്ലയില്‍ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും വെള്ളം മാത്രമില്ല.
തുടര്‍ച്ചയായുണ്ടാകുന്ന പൈപ്പ്‌ പൊട്ടലാണ്‌ കുടിവെള്ള വിതരണം താറുമാറാക്കുന്നത്‌. കുട്ടനാട്‌ കുടിവെള്ള പദ്ധതിയാകട്ടെ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷവും പല പഞ്ചായത്തുകളിലും വെള്ളമെത്താന്‍ ഉപകരിക്കുന്നുമില്ല. വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളമില്ലാതെ വലയുകയാണ്‌ ജില്ലയിലെ പതിനായിരക്കണക്കിന്‌ ജനങ്ങള്‍. തകഴിയിലെ പൊട്ടിയ കുടിവെള്ള കുഴലിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ആലപ്പുഴ നഗരത്തില്‍ ഒരാഴ്‌ചയായി കടിവെള്ളക്ഷാമം തുടങ്ങിയിട്ട്‌.
ഗുരുമന്ദിരം, കുതിരപ്പന്തി, ഇരവുകാട്‌, വാടക്കല്‍, എ.എന്‍ പുരം, കളര്‍കോട്‌, തുമ്പോളി, മംഗലം, തത്തംപള്ളി, വഴിച്ചേരി എന്നീ വാര്‍ഡുകളില്‍ വെള്ളം എത്തിയിട്ടില്ല. തകഴിയില്‍ ഒരാഴ്‌ചയായി പൊട്ടിയ ശുദ്ധജല വിതരണ കുഴലിന്റെ അറ്റകുറ്റപണി പൂര്‍ത്തികരിച്ച്‌ പമ്പിങ്‌ ഇന്ന്‌ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.
വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്താമെന്ന്‌ ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ എ.ഡി.എം നല്‍കിയ വാഗ്‌ദാനം പൂര്‍ണമായി പാലിക്കാന്‍ കഴിഞ്ഞില്ല. വെള്ളം വിതരണത്തിനായി കൊണ്ടുവന്ന പോലീസിന്റെ ടാങ്കര്‍ ലോറി പണിമുടക്കിയത്‌ വിനയായി. ആലപ്പുഴ പന്തോപ്പ്‌ ആര്യാട്‌ രാമവര്‍മ്മയിലെ പമ്പ്‌ഹൗസില്‍ വെള്ളം നിറയ്‌ക്കാന്‍ എത്തിയ ടാങ്കര്‍ ലോറിയുടെ ഓയില്‍ സീല്‍ പൊട്ടി പ്രവര്‍ത്തന രഹിതമായി.
ജലഅതോറിറ്റിയുടെ 4800 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന രണ്ട്‌ ടാങ്കര്‍ലോറിയില്‍ വെള്ളം എത്തിച്ചെങ്കിലും നഗരത്തിലെ തീരദേശവാര്‍ഡുകളില്‍ വെള്ളം എത്തിയില്ല. തീരദേശവാര്‍ഡുകളിലെ റോഡുകള്‍ സഞ്ചായോഗ്യമല്ലാത്തതിനാല്‍ ടാങ്കര്‍ലോറി എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ വെള്ളം വിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ജല അതോറിറ്റിയുടെ നഗരത്തിലെ പന്ത്രണ്ടില്‍ 10 കുഴല്‍ കിണറുകളില്‍ നിന്ന്‌ ഇന്നലെ പമ്പിങ്‌ നടത്തി. ശേഷിച്ച വഴിച്ചേരി, തൂക്കുകുളം കുഴല്‍ കിണറുകളില്‍ നിന്ന്‌ പമ്പിങ്‌ ഇന്ന്‌ ആരംഭിക്കും. ഇന്നലെ നാല്‌ തവണ വരെ ടാങ്കര്‍ലോറിയില്‍ വെള്ളം വിതരണം ചെയ്‌തു.

Ads by Google
Advertisement
Sunday 19 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW