Thursday, June 13, 2019 Last Updated 59 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.44 AM

കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ കവര്‍ച്ച:പ്രതി റിമാന്‍ഡില്‍

uploads/news/2019/05/309240/a3.jpg

അമ്പലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‌ പണം മോഷ്‌ടിച്ച യുവാവിനെ റിമാന്‍ഡ്‌ ചെയ്‌തു. കൊല്ലം കുറ്റിച്ചിറ പേരൂര്‍ പടീറ്റതില്‍ വയലില്‍ പുത്തന്‍വീട്ടില്‍ അല്‍അമീനെ (27)യാണ്‌ അമ്പലപ്പുഴ കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തത്‌.
എട്ടു മാസം മുമ്പ്‌ അമ്പലപ്പുഴ ഗവ.കോളജിനു സമീപത്തെ വടശേരിക്കാവ്‌ ക്ഷേത്രത്തില്‍ മോഷണം നടത്തിയിട്ടുള്ള ഇയാള്‍ കൊല്ലം മുതല്‍ പാലക്കാടു വരെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി തകര്‍ത്ത്‌ മോഷണം നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.
നീര്‍ക്കുന്നം അപ്പക്കല്‍കാവ്‌ ക്ഷേത്രത്തിലെ മൂന്ന്‌ കാണിക്കവഞ്ചികളാണ്‌ വെള്ളിയാഴ്‌ച പുലര്‍ച്ചെ തകര്‍ത്ത്‌ പണവുമായി മുങ്ങിയത്‌. ട്രയിനില്‍ സഞ്ചരിച്ച്‌ ഏതെങ്കിലുമൊരു സ്‌റ്റേഷനിലിറങ്ങി രാത്രി ട്രാക്കിലൂടെ നടന്ന്‌ റെയില്‍വേ പാളത്തിനു സമീപമുള്ള ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നതാണ്‌ ഇയാളുടെ രീതി.അപ്പക്കല്‍കാവിലെ കാണിക്കവഞ്ചിയില്‍ നിന്നു കവര്‍ന്ന 5000ത്തില്‍പ്പരം രൂപയും അല്‍അമീനില്‍ നിന്നു പോലീസ്‌ കണ്ടെടുത്തു.

Ads by Google
Advertisement
Sunday 19 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW