Wednesday, June 26, 2019 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.44 AM

കാന്‍സറിനെ തോല്‍പ്പിച്ചു പരീക്ഷയെഴുതിയ ഗൗതമിനെ കാണാന്‍ കലക്‌ടര്‍ എത്തി

uploads/news/2019/05/309239/a2.jpg

ഹരിപ്പാട്‌: കാര്‍ന്നു തിന്നുന്ന കാന്‍സറിന്റെ വേദന കടിച്ചമര്‍ത്തി പത്താം ക്‌ളാസ്‌ പരീക്ഷയില്‍ തിളങ്ങുന്ന വിജയം നേടിയ ഗൗതമിനെ കാണാന്‍ ജില്ലാ കളക്‌ടര്‍ എത്തി. ഇന്നലെ രാവിലെ 11 മണിയോടെ ഗൗതം താമസിക്കുന്ന വാടക വീട്ടിലാണ്‌ ജില്ലാ കലക്‌ടര്‍ എസ്‌.സുഹാസ്‌ എത്തിയത്‌.
അനാരോഗ്യം കാരണം മൂന്നു വിഷയങ്ങള്‍ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും എഴുതിയ വിഷയങ്ങള്‍ക്ക്‌ മൂന്നുവീതം എ പ്‌ളസും ബി പ്‌ളസും നേടിയാണ്‌ ഗൗതം വിജയിച്ചത്‌.
തിരുവനന്തപുരം ആര്‍.സി.സിയിലെ കിടക്കയില്‍ അസുഖവുമായി പൊരുതവേയാണ്‌ ഫലം അറിഞ്ഞത്‌. എഴുതാന്‍ കഴിയാതിരുന്ന പരീക്ഷകള്‍ എഴുതാനായാണ്‌ കഴിഞ്ഞ ദിവസം ഹരിപ്പാട്‌ വാടക വീട്ടില്‍ എത്തിയത്‌.21, 22, 25 തീയതികളില്‍ ആലപ്പുഴ മുഹമ്മദന്‍സ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്‌ പരീക്ഷ. കണക്ക്‌, ബയോളജി, സോഷ്യല്‍ സയന്‍സ്‌ എന്നീ വിഷയങ്ങളാണ്‌ എഴുതാനുള്ളത്‌.
വീട്ടിലെത്തിയ കലക്‌ടര്‍ 15 മിനിറ്റോളം ഗൗതവുമായി സംസാരിച്ചു. വീടിന്റെ അന്തരീക്ഷവും സാമ്പത്തിക സ്‌ഥിതിയും, മാതാപിതാക്കളുടെ തൊഴില്‍ വിവരങ്ങളുമെല്ലാം അന്വേഷിച്ചു. സ്വന്തമായി വീടില്ലാത്തതിനാല്‍ മാതാപിതാക്കളുടെ പേരില്‍ വസ്‌തു ഉണ്ടോയെന്ന്‌ അന്വേഷിച്ചു. ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും സഹായം വേണമെങ്കില്‍ അറിയിക്കണമെന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം മടങ്ങിയത്‌.
പള്ളിപ്പാട്‌ രാമങ്കേരിയില്‍ അജയകുമാറിന്റെയും അഡ്വ.ജിഷയുടെയും മകനാണ്‌ ഹരിപ്പാട്‌ ബോയ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഗൗതം. കാന്‍സറിനൊപ്പം മഞ്ഞപ്പിത്തവും ബാധിച്ച്‌ അവശ നിലയിലായിരുന്നപ്പോഴും തനിക്ക്‌ പരീക്ഷ എഴുതണമെന്ന വാശിയിലായിരുന്നു ഗൗതം. മകന്റെ ആഗ്രഹത്തിന്‌ രക്ഷാകര്‍ത്താക്കളും കൈകോര്‍ത്തതോടെയാണ്‌ ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെയും പരീക്ഷ എഴുതിയത്‌. രാവിലെ 6.30 ഓടെ കാറില്‍ 125 കിലോമീറ്റര്‍ അകലെയുള്ള ഹരിപ്പാട്ടേക്ക്‌ തിരിച്ച്‌, സ്‌കൂളില്‍ പരീക്ഷ എഴുതിയ ശേഷം ഉച്ചയ്‌ക്ക്‌ തിരികെ ആശുപത്രിയിലേക്ക്‌ പോകുന്ന രീതിയിലായിരുന്നു പരീക്ഷ എഴുതിയത്‌. വേദന സംഹാരികളും മറ്റ്‌ മരുന്നുകളും മൂലമുള്ള മയക്കവും അസ്വസ്‌ഥതകളും ഈ മിടുക്കന്റെ ദൃഢനിശ്‌ചയത്തിന്‌ മുന്നില്‍ തോറ്റു. ഒടുവില്‍ രക്‌തം ഛര്‍ദ്ദിച്ച്‌ പരീക്ഷാ ഹാളില്‍ വീണതോടെയാണ്‌ ബാക്കിയുള്ള പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ വന്നത്‌.
2017 ഡിസംബറിലാണ്‌ ഗൗതമിന്‌ രക്‌താര്‍ബുദം സ്‌ഥിരീകരിച്ചത്‌. ഹരിപ്പാട്‌ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനി മീനാക്ഷി, നടുവട്ടം വി.എച്ച്‌.എസ്‌ സ്‌കൂളിലെ ഒന്‍പതാം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനി ഗൗരി എന്നിവരാണ്‌ സഹോദരിമാര്‍.

Ads by Google
Advertisement
Sunday 19 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW