Thursday, June 13, 2019 Last Updated 56 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.43 AM

കായംകുളം കെ.എസ്‌.ആര്‍.ടി.സി. കാന്റീന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടി

കായംകുളം: കെ.എസ്‌.ആര്‍.ടി.സി കാന്റീനില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തുടര്‍ പരിശോധന. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന കാന്റീന്‍ അടച്ചിടാന്‍ നിര്‍ദേശം.
ഒരാഴ്‌ചയ്‌ക്ക്‌ മുമ്പ്‌ ഉദ്യോഗസ്‌ഥര്‍ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയുടെയും പുതിയ പരാതികളുടെയും അടിസ്‌ഥാനത്തില്‍ യു. പ്രതിഭ എം.എല്‍.എയുടെ നിര്‍നേശപ്രകാരമാണ്‌ വീണ്ടും പരിശോധന നടത്തിയത്‌. പരിശോധനയില്‍ പരാതികള്‍ ന്യായമാണെന്ന്‌ കണ്ടെത്തി. ഭക്ഷണസാധനങ്ങള്‍ തുറന്ന്‌ വച്ചിരിക്കുന്നതായും ഈച്ചകള്‍ നിറഞ്ഞ നിലയിലായിരുന്നു.
സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകളില്‍ പാറ്റകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ നുരയ്‌ക്കുകയായിരുന്നു.
ഇവിടെ പാചകത്തിന്‌ ഉപയോഗിച്ച പഴകിയ എണ്ണയുടെ സാംപിള്‍ വിദഗ്‌ധ പരിശോധനയ്‌ക്കായി ശേഖരിച്ചു. ഫ്രീസറില്‍ മത്സ്യ മാംസാദികള്‍ക്കൊപ്പം ജ്യൂസിനായി ഉപയോഗിക്കാന്‍ ഐസും പഴവര്‍ഗങ്ങളും വച്ചിരിക്കുന്നതും കണ്ടെത്തി. തുടര്‍ന്ന്‌ ഇവ നശിപ്പിച്ചു.
പാചകപുരയിലും ഭക്ഷണം കഴിക്കുന്ന സ്‌ഥലത്തും ഈച്ചയുടെ ശല്യം ഇല്ലാതാക്കാനും വൃത്തിഹീനമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന തറകള്‍ ശരിയാക്കാനും സ്‌റ്റോര്‍ റൂം വൃത്തിയാക്കാനും ഉദ്യോഗസ്‌ഥര്‍ നിര്‍ദേശം നല്‍കി.
ഇന്നലെ ഉച്ച കഴിഞ്ഞ്‌ മൂന്നു മണിയോടെ കാന്റീന്‍ അടപ്പിച്ചു. കാന്റീന്‍ പൂര്‍ണമായി വൃത്തിയാക്കിയ വിവരം അറിയിച്ച ശേഷം വീണ്ടും പരിശോധന നടത്തും.
തൃപ്‌തികരമാണെങ്കില്‍ മാത്രമേ കാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഫുഡ്‌ സേഫ്‌റ്റി ഓഫിസര്‍മാരായ അരുണ്‍കുമാര്‍, രവികുമാര്‍, യാസിറഅഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ads by Google
Advertisement
Sunday 19 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW