Saturday, June 22, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.43 AM

മേല്‍ക്കൂരയെടുത്ത്‌ കാറ്റും മഴയും;കുറത്തികാട്‌ വ്യാപകനാശം

മാവേലിക്കര: ശക്‌തമായ കാറ്റിലും മഴയിലും കുറത്തികാട്‌, വരേണിക്കല്‍ മേഖലകളില്‍ വ്യാപക നാശം. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ വീണു വീടുകള്‍ക്കു നാശനഷ്‌ടമുണ്ടായി. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഗതാഗതം തടസപ്പെട്ടു.
കഴിഞ്ഞ രാത്രി 11 മണിയോടെയാണ്‌ പ്രദേശത്ത്‌ ശക്‌തമായ കാറ്റും മഴയും ഉണ്ടായത്‌. വരേണിക്കല്‍ കിഴക്കേ പാലവിളയില്‍ തങ്കമ്മയുടെ വീടിന്‌ മുകളില്‍ മരം വീണ്‌ മകള്‍ക്കും ചെറുമകനും പരുക്കേറ്റു.
തങ്കമ്മയുടെ മകള്‍ ശാന്തമ്മ(53), ചെറുമകന്‍ ആദിദേവ്‌(മൂന്ന്‌) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. വീടിന്റെ ഓടുകള്‍ പൊട്ടി മുഖത്ത്‌ വീണാണ്‌ ഇവര്‍ക്ക്‌ പരുക്കേറ്റത്‌.
സമീപ പ്രദേശങ്ങളില്‍ നിരവധി വൃക്ഷങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണു. വൈദ്യുതിക്കമ്പികളിലേക്ക്‌ മരങ്ങളും ശിഖരങ്ങളും വീണതിനാല്‍ മണിക്കൂറുകള്‍ വൈദ്യുതിയും തടസപ്പെട്ടു. കുറത്തികാട്‌ ഹൈസ്‌കൂള്‍ ജങ്‌ഷന്‌ കിഴക്ക്‌ ഭാഗത്ത്‌ പൈന്‍ മരം ഒടിഞ്ഞ്‌ വൈദ്യുതി പോസ്‌റ്റിലേക്ക്‌ വീണു.
വൈദ്യുതി പോസ്‌റ്റ്‌ ഒടിഞ്ഞു. ഇതേത്തുടര്‍ന്ന്‌ വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ്‌ ഇതുവഴിയുള്ള ഗതാഗതം പുനസ്‌ഥാപിച്ചത്‌.
ചെറുകുന്നം സുരേഷ്‌ ഭവനത്തില്‍ തങ്കപ്പന്റെ വീട്ടുവളപ്പിലെ തേക്കുമരത്തിന്റെ വലിയ കൊമ്പ്‌ സമീപത്തെ വൈദ്യുതി പോസ്‌റ്റില്‍ കുരുങ്ങിയതോടെ ഈ ഭാഗത്തും വൈദ്യുതി നിലച്ചു.
ചുഴലിക്കാറ്റാണ്‌ പ്രദേശത്ത്‌ വീശിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. തടത്തിലാല്‍ കാഞ്ഞൂര്‍ പാലത്തിന്‌ സമീപം പുത്തന്‍വീട്ടില്‍ മാത്യുവിന്റെ വീട്ടിലെ തേക്ക്‌ മരം കടപുഴകി വീണു. പ്രദേശത്ത്‌ വ്യാപകമായി വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണു.

Ads by Google
Advertisement
Sunday 19 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW