Sunday, June 23, 2019 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.43 AM

പുതുപ്പള്ളിയിലെ കായല്‍ കൈയേറ്റം: മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കലക്‌ടറോട്‌ റിപ്പോര്‍ട്ട്‌ തേടി

ദേവികുളങ്ങര(കായംകുളം): പുതുപ്പള്ളിയില്‍ റിസോര്‍ട്ടിന്റെ മറവില്‍ കായല്‍ കൈയറ്റം നടത്തുന്നത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ജില്ലാ കലക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കി.
തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തി സ്വകാര്യ സ്‌ഥാപനമായ സീലാന്‍ഡ്‌ റസ്‌റ്റോറന്റാണ്‌ കായംകുളം കായല്‍ കൈയേറുന്നത്‌. ഇത്‌ സംബന്ധിച്ച വാര്‍ത്ത ഇന്നലെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
പൊതുപ്രവര്‍ത്തകനായ അഡ്വ.മുജീബ്‌റഹ്‌മാന്‍ ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിയ്‌ക്ക്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ വിഷയം അന്വേഷിക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ നിര്‍ദേശം നല്‍കിയത്‌.
ഇന്നലത്തെ മംഗളം വാര്‍ത്ത ശ്രദ്ധയില്‍പെട്ട സി.പി.ഐ ജില്ലാ നേതൃത്വവും വിഷയത്തില്‍ ഇടപെട്ടു. മന്ത്രി ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയിലേക്ക്‌ സി.പി.ഐ നേതൃത്വം വിഷയം എത്തിച്ചു. തുടര്‍ന്നാണ്‌ സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മന്ത്രി ജില്ലാ കലക്‌ടര്‍ക്ക്‌ നിര്‍ദേശംനല്‍കിയത്‌.ഒന്നരയേക്കറിലേറെ കായല്‍ വളച്ചു കെട്ടി കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ കുടിലുകള്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്‌. ഇതോടൊപ്പം കായലിന്റെ അരയേക്കറോളം ഭാഗം വീണ്ടും കയ്യേറാനായി പാറകള്‍ നിരത്തി.
ദേവികുളങ്ങര വില്ലേജിലെ പുതുപ്പള്ളിയില്‍ കൊച്ചുവീട്ടില്‍മുക്കിന്‌ പടിഞ്ഞാറ്‌ മാറിയാണ്‌ സ്വകാര്യ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം. റസ്‌റ്റോറന്റിന്റെ കായല്‍ കയ്യേറ്റം കണ്ടില്ലെന്ന മട്ടിലാണ്‌ റവന്യു അധികൃതരുടെ നിലപാട്‌.
വില്ലേജ്‌ അധികൃതര്‍ കയ്യേറ്റത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കായല്‍ നികത്തി സംരക്ഷണഭിത്തി കെട്ടി തെങ്ങിന്‍തൈകള്‍ ഉള്‍പ്പെടെ വച്ചു പിടിപ്പിച്ചാണ്‌ കയ്യേറ്റം.
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്‌ അധികൃതരും കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ല.
ഗ്രാമപഞ്ചായത്ത്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ മൗനാനുവാദവും കായല്‍ നികത്തലിന്‌ പിന്നിലുണ്ടെന്ന ആക്ഷേപം ശക്‌തമാണ്‌. പ്രതിപക്ഷ പാര്‍ട്ടികളും കയ്യേറ്റ കാര്യത്തില്‍ മൗനം പാലിക്കുന്നു.

Ads by Google
Advertisement
Sunday 19 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW