Thursday, June 13, 2019 Last Updated 59 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.43 AM

നാട്‌ കൈകോര്‍ത്തു,നാട്ടുതോട്‌ പുനര്‍ജനിച്ചു

കുട്ടനാട്‌: പ്രളയപാഠം ഉള്‍ക്കൊണ്ട്‌ നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ പുനര്‍ജനിച്ചത്‌ ഒരു നാട്ടുതോട്‌. നെടുമുടി പഞ്ചായത്തിലെ അഞ്ച്‌, ആറ്‌, ഏഴ്‌ വാര്‍ഡുകളിലൂടെ കടന്ന്‌ പോകുന്ന തോട്ടുവാത്തല തോടിന്റെ നീരൊഴുക്കാണ്‌ ഇതോടെ സുഗമമായത്‌.
ശുചീകരണത്തിന്‌ ആയിരങ്ങള്‍ പങ്കാളികളായി.
തൊഴിലുറപ്പ്‌ തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും പൊതുജനങ്ങളുമടക്കം മൂവായിരത്തോളം പേര്‍ ഈ യജ്‌ഞത്തില്‍ പങ്കാളികളായി. കുട്ടനാടിന്‌ ഒരു ജീവന്‍ നല്‍കാന്‍ ക്യാന്‍ കുട്ടനാടെന്ന പേരില്‍ ബഹുജന പദ്ധതി സംഘടിപ്പിച്ചത്‌ കേരളാ ശാസ്‌ത്ര സാഹിത്യ പരിഷത്താണ്‌.
നെടുമുടി പഞ്ചായത്ത്‌ ഭരണ സമിതിയാണ്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കിയത്‌. നെടുമുടി തെക്കേമുറി ചെമ്പുംപുറം പാലം മുതല്‍ തോട്ടുവാത്തല പൈക്കര പാലം വരെയുള്ള 2.5 കി.മീറ്റര്‍ നാട്ടുതോടാണ്‌ ഒറ്റ ദിവസം കൊണ്ട്‌ ശുചീകരിച്ചത്‌. തോട്ടിലെ നീക്കം ചെയ്‌ത ചെളി ബണ്ട്‌ സംരക്ഷണത്തിന്‌ ഉപയോഗിച്ചു.
ഇരു കരകളിലുമുള്ള കാടും പടലും പാഴ്‌ മരങ്ങളും വെട്ടി നീക്കിയാണ്‌ തോടിന്റെ നീരൊഴുക്ക്‌ സുഗമമാക്കിയത.്‌ പാടശേഖരങ്ങളില്‍ വെള്ളം കയറ്റാന്‍ കൂടി സാധിക്കാതെ വറ്റി കിടന്ന തോട്ടില്‍ ഒഴുക്ക്‌ പുനഃസ്‌ഥാപിക്കപ്പെട്ടു. ഐ.ഐ.ടി മുംബൈ, ക്യാന്‍ ആലപ്പി, കില തുടങ്ങിയവര്‍ സാങ്കേതിക സഹായം നല്‍കിയ പരിപാടിയില്‍ മാത്തൂര്‍, പൂതിയോട്ട്‌ വരമ്പിനകം, നാല്‌ തോട്ടിനകം നെല്ല്‌ ഉത്‌പാദക സമിതികളും പങ്കാളികളായി. തോടിന്റെ ഇരു കരകളിലും താമസിക്കുന്ന 300ഓളം കുടുംബങ്ങള്‍ ചേര്‍ന്ന്‌ രൂപികരിച്ച ആറ്‌ തോട്ടുകരസംഘങ്ങളാണ്‌ ശുചീകരണത്തിനുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്‌.നെടുമുടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ ചാക്കോ ചെയര്‍മാനും, വികസന സ്‌റ്റാന്റിങ്‌ കമ്മിറ്റിചെയര്‍മാന്‍ വി. ശശി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എം ഹേമലത, എ.കെ രാധാകൃഷ്‌ണന്‍, മറിയമ്മ ജോളിച്ചന്‍, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ജില്ലാ സെക്രട്ടറി ടി. മനു എന്നിവര്‍ വൈസ്‌ ചെയര്‍മാന്‍മാരും മാധ്യമ പ്രവര്‍ത്തകന്‍ എം. ജയചന്ദ്രന്‍ ജനറല്‍ കണ്‍വീനറും എന്‍.എഫ്‌ തോമസ്‌, എം. വിജയകുമാര്‍, ബിനു വി. ചന്ദ്രന്‍,
ആര്‍. അനില്‍ കുമാര്‍, തോമസ്‌ അലക്‌സാണ്ടര്‍, കെ.പി അരവിന്ദകുമാര്‍ എന്നിവര്‍ ജോയിന്റ്‌ കണ്‍വീനര്‍മാരുമായ സംഘാടക സമിതിയാണ്‌ നേതൃത്വം നല്‍കിയത്‌.

Ads by Google
Advertisement
Sunday 19 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW