Sunday, June 23, 2019 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.43 AM

അനര്‍ഹമായ റേഷന്‍ കാര്‍ഡ്‌ തിരിച്ചേല്‍പ്പിക്കാന്‍ തിക്കിത്തിരക്ക്‌

ചേര്‍ത്തല: വീടുകള്‍ തോറും ഉദ്യോഗസ്‌ഥ സംഘത്തിന്റെ പരിശോധന മുറുകിയതോടെ അനര്‍ഹമായ റേഷന്‍ കാര്‍ഡ്‌ ഓഫീസില്‍ തിരികെ എത്തിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രണ്ടാഴ്‌ചകൊണ്ട്‌ താലൂക്ക്‌ സപ്ലൈ ഓഫീസ്‌ അധികൃതര്‍ വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 110 ഓളം കാര്‍ഡുകളാണ്‌ പിടിച്ചെടുത്തത്‌.
എഴുപതോളം കാര്‍ഡുകള്‍ ഉടമകള്‍ നേരിട്ട്‌ ഓഫീസില്‍ ഹാജരാക്കി. അനര്‍ഹമായി കാര്‍ഡ്‌ കൈവശം വച്ചവര്‍ക്ക്‌ നോട്ടീസ്‌ നല്‍കുകയും തുടര്‍ നടപടി ഉറപ്പാക്കുകയും പിഴ ഈടാക്കുമെന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്‌തതോടെയാണ്‌ കാര്‍ഡ്‌ തിരിച്ചേല്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്‌. താലൂക്കില്‍ 3000 ഓളം പേര്‍ അനധികൃത കാര്‍ഡുകള്‍ കൈവശം വയ്‌ക്കുന്നുണ്ടെന്നാണ്‌ ഉദ്യോഗസ്‌ഥരുടെ കണക്ക്‌. ഇന്നലെ ചേര്‍ത്തല, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ്‌ മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ പിടിച്ചെടുത്തു. 25 ഓളം വീടുകളിലാണ്‌ പരിശോധന നടത്തിയത്‌.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി 16 കാര്‍ഡുകള്‍ ഉടമകള്‍ സ്വമേധയ ഓഫീസില്‍ ഹാജരാക്കി. തണ്ണീര്‍മുക്കം, മുഹമ്മ, തൈക്കാട്ടുശേരി, മാരാരിക്കുളം വടക്ക്‌, കോടംതുരുത്ത്‌, അരൂര്‍ എന്നീ പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തുമാണ്‌ പരിശോധന നടത്തിയത്‌. താലൂക്കിലെ 18 പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തേയും മുഴുവന്‍ വീടുകളിലും ഒരുമാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി അനര്‍ഹ കാര്‍ഡുകള്‍ പിടിച്ചെടുക്കുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും താലൂക്ക്‌ സപ്ലൈ ഓഫീസര്‍ എ. സലിം പറഞ്ഞു.

Ads by Google
Advertisement
Sunday 19 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW