Friday, June 21, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.43 AM

തണല്‍മരങ്ങള്‍ വെട്ടിമാറ്റി; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ "ചൂടായി"

കുട്ടനാട്‌: കടുത്ത വേനലില്‍ ചമ്പക്കുളം ഓട്ടോ സ്‌റ്റാന്‍ഡിലെ തൊഴിലാളികള്‍ക്ക്‌ ആശ്വാസമായിരുന്ന തണല്‍മരങ്ങള്‍ ഇലക്‌ട്രിക്‌ ലൈനിലെ ടച്ചിങ്‌ ഒഴിവാക്കുന്നതിന്റെ പേരില്‍ വെട്ടിക്കളഞ്ഞു.
ഓട്ടോ സ്‌റ്റാന്‍ഡിനു സമീപമുള്ള മരങ്ങളുടെ ഇലക്‌ട്രിക്‌ ലൈനില്‍ തൊട്ടിട്ടുള്ള ചില്ലകള്‍ മുറിച്ചു മാറ്റുന്നതിന്‌ പകരം ചുവടെ മുറിക്കാന്‍ ഒരുങ്ങിയപ്പോള്‍ സ്‌റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉദ്യോഗസ്‌ഥനോട്‌ മരം ചുവടെ വെട്ടരുതെന്ന്‌ ആവശ്യപ്പെട്ടെങ്കിലും അത്‌ കണക്കാക്കാതെ മരം വെട്ടുകയായിരുന്നെന്ന്‌ തൊഴിലാളികള്‍ ആരോപിച്ചു.
വെട്ടിയിട്ട മരക്കൊമ്പുകള്‍ റോഡില്‍ നിന്ന്‌ മാറ്റിയിടാന്‍ പോലും തയാറാകാതെ ഉദ്യോഗസ്‌ഥര്‍ പോകുകയായിരുന്നു. പിന്നീട്‌ പൊതുജനങ്ങള്‍ക്ക്‌ ഉണ്ടായ ബുദ്ധിമുട്ട്‌ പരിഗണിച്ചു റോഡില്‍ കിടന്ന മരക്കൊമ്പുകള്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ നീക്കം ചെയ്‌തു

Ads by Google
Advertisement
Sunday 19 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW