Wednesday, June 26, 2019 Last Updated 21 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

യാക്കോബായ സഭ അങ്കമാലി മേഖല വൈദീകസമ്മേളനം നടത്തി

അങ്കമാലി : പുരോഹിതര്‍ കാലഘട്ടത്തിന്റെ ചുവരെഴുത്ത്‌ വായിച്ചു സുവിശേഷത്തിനു പുതിയമാനങ്ങള്‍ നല്‌കുന്നവരാകണമെന്ന്‌ ഡോ. എബ്രഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. യാക്കോബായ സുറിയാനി സഭ അങ്കമാലി മേഖലയിലെ വൈദീകരുടെയും സന്യസ്‌തരുടെയും ഏകദിന സമ്മേളനം മേഖല ആസ്‌ഥാനമായ മോര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി. കുര്‍ബ്ബാനയും പൗരോഹിത്യവും എന്ന വിഷയത്തില്‍ ഫാ. ഏലിയാസ്‌ ഐപ്പ്‌ പാറയ്‌ക്കല്‍ സെമിനാര്‍ നയിച്ചു. പുരോഹിതര്‍ ബലിപീഠത്തില്‍ നിന്നകലുമ്പോള്‍ ജനം ദൈവത്തില്‍ നിന്നകലുമെന്നും ദൈവത്തോടൊരുമിച്ചുള്ള യാത്രകളാണ്‌ മനുഷ്യജീവിതത്തിനു അര്‍ത്ഥവും ആഴവും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍എപ്പിസ്‌കോപ്പമാരായ ബേബി ജോണ്‍, റോയി എബ്രഹാം, വര്‍ണ്മീസ്‌ അരീക്കല്‍, ഫാ. വര്‍ണ്മീസ്‌ അറയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ അപ്രേം ദ്വിതീയന്‍ ബാവായുടെ മൂന്നാം ശ്ലൈഹീക സന്ദര്‍ശനം അനുഗ്രഹകരമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. മേഖലയിലെ മുഴുവന്‍ വൈദീകരും സ്വീകരണചടങ്ങിലും മറ്റ്‌ അനുബന്ധ പരിപാടികളിലും സജീവമായി പങ്കെടുക്കും. പരിശുദ്ധ സഭയ്‌ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. അങ്കമാലി മേഖലയിലെ അമ്പതില്‍പ്പരം ഇടവകകളില്‍ നിന്നുള്ള വൈദീകരും സന്യസ്‌തരും സമ്മേളനത്തില്‍ സംബന്ധിച്ചു.

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW