Thursday, June 13, 2019 Last Updated 56 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

ജീവനക്കാര്‍ യൂണിയന്‍ സമ്മേളനത്തിനു പോയി; നഗരസഭയുടെ പ്രവര്‍ത്തനം അവതാളത്തിലായി

uploads/news/2019/05/308956/a2.jpg

ആലപ്പുഴ: ഇടതുപക്ഷ സംഘടനയില്‍പെട്ട ജീവനക്കാര്‍ കൂട്ടത്തോടെ യൂണിയന്‍ സമ്മേളനത്തിന്‌ പോയതോടെ ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം അവതാളത്തിലായി.
നഗരസഭയിലെ ഇടത്‌ ജീവനക്കാരുടെ സംഘടനയായ കേരള മുനിസിപ്പല്‍ സ്‌റ്റാഫ്‌ യൂണിയന്‍(കെ. എം.എസ്‌.യു) ജില്ലാ സമ്മേളനത്തിനായാണ്‌ ജീവനക്കാര്‍ പോയത്‌. ആലപ്പുഴ രാമവര്‍മ്മ ക്ലബില്‍ നടന്ന സമ്മേളനത്തില്‍ ആലപ്പുഴ നഗരസഭയില്‍നിന്നുമാത്രമായി 40പേരാണ്‌ പങ്കെടുത്തതെന്ന്‌ ആരോപണമുയര്‍ന്നു.
ജീവനക്കാരുടെ അഭാവത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുകയായിരുന്നു. സ്‌റ്റോര്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല. അക്കൗണ്ട്‌സ്‌ വിഭാഗത്തില്‍ രണ്ട്‌ ജീവനക്കാരാണ്‌ ഉണ്ടായിരുന്നത്‌.
ജനറല്‍ വിഭാഗത്തില്‍ മൂന്നും റവന്യുവില്‍ ആകെയുള്ള മുപ്പതില്‍ നാല്‌ പേരുമാണ്‌ എത്തിയത്‌. പെന്‍ഷന്‍ സെക്‌ഷനില്‍ ആരും എത്തിയില്ല.
പി.എം.എ.വൈയില്‍ റെഗുലര്‍ സ്‌റ്റാഫ്‌ ഒരാള്‍ എത്തിയപ്പോള്‍ പ്രളയം അനുബന്ധ സെക്‌ഷനും ഹെല്‍ത്ത്‌ സെക്‌ഷനും ജനന മരണ സെക്‌ഷനും ഉദ്യോഗസ്‌ഥരുടെ അഭാവത്തെ തുടര്‍ന്ന്‌ പ്രവര്‍ത്തനം തടസപ്പെട്ടു. എന്‍ജിനിയറിംഗിലും ജീവനക്കാര്‍ കുറവായിരുന്നു.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW