Friday, June 21, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

സംവിധാനങ്ങള്‍ അപര്യാപ്‌തം;സുരക്ഷയ്‌ക്ക് ഭീഷണി

uploads/news/2019/05/308955/a1.jpg

ആലപ്പുഴ:തീവ്രവാദി ഭീഷണിയെ തുടര്‍ന്ന്‌ എറണാകുളവുമായി അടുത്തു കിടക്കുന്ന ടൂറിസം ക്രേന്ദ്രമെന്ന നിലയില്‍ ജാഗ്രത പാലിക്കുന്ന ആലപ്പുഴയില്‍ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്‌തം.
റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്‌ സ്‌റ്റാന്‍ഡുകളിലും തിരക്കുകൂടുന്ന മറ്റു പല കേന്ദ്രങ്ങളിലും സി.സി. ടിവി ക്യാമറകള്‍ ഇല്ലാത്തതാണ്‌ തിരിച്ചടിയാകുന്നത്‌. പൊതു സ്‌ഥലങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്‌ പലപ്പോഴും സ്വകാര്യ സ്‌ഥാപനങ്ങളിലെ ക്യാമറകളിലൂടെയാണ്‌. സമീപ കാലത്ത്‌ ആലപ്പുഴ നഗരത്തില്‍ യുവാവ്‌ നിരവധി വാഹനങ്ങള്‍ അടിച്ച തകര്‍ത്ത സംഭവത്തിലും നഗരം കേന്ദ്രീകരിച്ച്‌ സ്‌ത്രീ വേഷം ധരിച്ചുള്‍പ്പടെ മോഷണ പരമ്പര നടത്തിയ കേസിലും തുമ്പുണ്ടാക്കിയത്‌ സ്വകാര്യ വ്യക്‌തികളുടേയും റസിഡന്‍്‌സ് അസോസിയേഷന്റെയും സി.സി.ടി.വി ക്യാമറകളാണ്‌.
ജില്ലയില്‍ നിലവില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാത്രമാണ്‌ കാമറ സൗകര്യമുള്ളത്‌. പ്രധാന സ്‌റ്റേഷനായ ആലപ്പുഴയില്‍ ക്യാമറയില്ലാത്തത്‌ റെയില്‍വേ പോലീസിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.
കഞ്ചാവു മാഫിയകളുടെ താവളമാണ്‌ ഈ റെയില്‍വേ സ്‌റ്റേഷന്‍. തിരുവനന്തപുരം ഡിവിഷന്റെ കീഴിലാണ്‌ ആലപ്പുഴ. ക്യാമറ സ്‌ഥാപിക്കണമെന്ന ആവശ്യം ഉര്‍ന്നിട്ടും റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ 80 ക്യാമറകളുണ്ട്‌. എന്നാല്‍ ഇവ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നില്ല. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാവുന്ന ചെറിയ ക്യാമറകള്‍ റെയില്‍വേ പോലീസിന്റെ കൈയിലുണ്ട്‌. സുരക്ഷാ ഭീഷണിയുള്ള മേഖലയില്‍ ഇത്‌ ഉപകരിക്കും.
ആലപ്പുഴ ഉള്‍പ്പെടെയുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡുകളിലും ആരാധനാലയങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്‌ഥാപിക്കണമെന്ന്‌ മുന്‍ ജില്ലാ പോലീസ്‌ മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല. തൃക്കുന്നപ്പുഴയില്‍ കഞ്ചാവ്‌ വില്‌പനയ്‌ക്കിടെ രണ്ടു യുവാക്കള്‍ പിടിയിലായത്‌ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളിലൂടെയായിരുന്നു.
ടൂറിസം കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സമീപകാലത്ത്‌ ബോംബ്‌ സ്‌ക്വാഡ്‌ അടക്കം നിരന്തരം പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ക്യാമറകളുടെ അഭാവം നിരീക്ഷണത്തിനു പ്രതിബന്ധമാകുകയാണ്‌.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW