Thursday, June 13, 2019 Last Updated 56 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

uploads/news/2019/05/308954/a4.jpg

മാന്നാര്‍: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവതി ചികിത്സാ സഹായം തേടുന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴിയില്‍ തെങ്ങുംതറയില്‍ ബിജീഷിന്റെ ഭാര്യ ദിവ്യ(35)യാണ്‌ സഹായം തേടുന്നത്‌. സ്വന്തമായി ഒരു സെന്റ്‌ ഭൂമി പോലുമില്ലാത്ത കുടുംബം ബന്ധുക്കളുടെയും സ്‌നേഹിതരുടെയും സഹായത്താലാണ്‌ കഴിയുന്നത്‌. കൂലിപ്പണിക്കാരനായ ഭര്‍ത്താവ്‌ ബിജീഷിന്‌ കിട്ടുന്ന വരുമാനം കൊണ്ട്‌ ചികിത്സ പോലും നടത്താന്‍ കഴിയാത്ത സ്‌ഥിതിയുണ്ട്‌. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള ദിവ്യയ്‌ക്ക്‌ ആഴ്‌ചയില്‍ രണ്ടു ഡയാലിസിസ്‌ ചെയ്യണം. ഒന്‍പതു വയസുകാരന്‍ അഭിമന്യുവും അഞ്ചു വയസുകാരി അഭിനയയും അടങ്ങുന്നതാണ്‌ കുടുംബം.
എസ്‌.ബി.ഐ ചെന്നിത്തല ശാഖയില്‍ ദിവ്യയുടെ പേരില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. നമ്പര്‍: 67225742043, ഐ.എഫ്‌.എസ്‌.സി: എസ്‌.ബി.ഐ.ആര്‍ 0000304. ഫോണ്‍: 9947121189.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW