Saturday, June 22, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

വൈവിധ്യങ്ങള്‍ അനവധി;വിപണിയിലെ താരം ഈന്തപ്പഴം

uploads/news/2019/05/308953/a3.jpg

ആലപ്പുഴ: നോമ്പ്‌ തുറയ്‌ക്ക്‌ വിശ്വാസികള്‍ക്ക്‌ അത്യന്താപേക്ഷിതമായ ഈന്തപ്പഴത്തിന്‌ വിപണിയില്‍ വന്‍ ഡിമാന്റ്‌. വൈവിധ്യമാണ്‌ ഈന്തപ്പഴം വിപണിയിലെ സവിശേഷത.
റംസാന്‍ കാലമായതോടെ 45 തരം ഈന്തപ്പഴമാണ്‌ ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്‌്. അറേബ്യയില്‍ മാത്രം 2682 തരം ഈന്തപ്പഴങ്ങളുണ്ട്‌. പാമേ കുടുംബത്തിലെ ഫിനിക്‌സ്‌ ഇനത്തില്‍ പെടുന്ന ഈന്തപ്പന 80 ശതമാനവും ഉത്‌പാദിപ്പിക്കുന്നത്‌ അറേബ്യന്‍ നാടുകളിലാണ്‌.
വിദേശനാടുകളില്‍ നിന്നെത്തുന്ന ഈന്തപ്പഴങ്ങള്‍ക്ക്‌ കിലോയ്‌ക്ക്‌ 130 മുതല്‍ 2200 രൂപ വരെയാണ്‌ വില. സൗദി അറേബ്യ, ഒമാന്‍, ടുണീഷ്യ, ഇറാന്‍, അള്‍ജീരിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌ കേരളത്തിലേയ്‌ക്ക്‌ ഈന്തപ്പഴം ധാരാളമായി എത്തുന്നത്‌.
സൗദി അറേബ്യയില്‍ നിന്നുള്ള അജ്‌വ, മബ്‌റൂം, സുല്‍ത്താന്‍, ബറാരി, കല്‍മി, ജോര്‍ദാനില്‍ നിന്നുള്ള മേജോള്‍ എന്നിവയ്‌ക്കും ആവശ്യക്കാര്‍ ഏറെയാണ്‌.
കിലോയ്‌ക്ക്‌ 400 രൂപ വില വരുന്ന ഇറാനില്‍ നിന്നുള്ള കിനിയ ഈന്തപ്പഴവും ധാരാളമായി വിറ്റുപോകുന്നതായി ആലപ്പുഴ സഖറിയാ ബസാറിലെ വ്യാപാരികള്‍ പറയുന്നു. സൗദിയില്‍ നിന്നെത്തുന്ന അജ്‌ വ ഈന്തപ്പഴത്തിന്‌ കിലോയ്‌ക്ക്‌ 1800-2200 രൂപ വരെയാണ്‌ വില. നാരുകള്‍ കൂടുതലുള്ളതാണ്‌ അജ്‌ വയെ പ്രിയപ്പെട്ടതാക്കുന്നത്‌. നോമ്പ്‌ എടുക്കുന്നവര്‍ക്ക്‌ ദീര്‍ഘനേരം ആരോഗ്യം നിലനിറുത്താന്‍ സഹായിക്കുന്നതാണ്‌ ഈന്തപ്പഴങ്ങള്‍.
നോമ്പുതുറ വിഭവങ്ങളിലെ മറ്റൊരു പ്രധാന ഇനമാണ്‌ ഉണങ്ങിയ ഈന്തപ്പഴം അഥവാ കാരയ്‌ക്ക. വ്രതം അനുഷ്‌ഠിച്ച ഒരാളുടെ വയര്‍ അണ്ടം കൊണ്ട്‌ നിറഞ്ഞിരിക്കും.
ഈ അണ്ടത്തെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ്‌ പറയപ്പെടുന്നത്‌. ഈന്തപ്പഴം തുടര്‍ച്ചയായി ഉപയോഗിച്ച്‌ വ്രതം അനുഷ്‌ഠിച്ചവര്‍ക്ക്‌ പോഷണകുറവ്‌ ഉണ്ടാകാത്തതിന്‌ കാരണവും ഇതുതന്നെയാണ്‌.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW