Friday, June 21, 2019 Last Updated 6 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

കായംകുളം നഗരസഭാ എന്‍ജിനിയറിങ്‌ വിഭാഗത്തില്‍ വിജിലന്‍സ്‌ പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി

കായംകുളം: നഗരസഭയിലെ എന്‍ജിനിയറിങ്‌ വിഭാഗത്തില്‍ വിജിലന്‍സ്‌ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ള നിര്‍മാണ പ്രവൃത്തികളിലാണ്‌ അഴിമതി നടന്നിട്ടുള്ളതായി കണ്ടെത്തിയത്‌.
എസ്‌റ്റിമേറ്റ്‌ തയാറാക്കി അനുമതി ലഭിക്കുന്നതിന്‌ മുമ്പ്‌ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിന്‌ ശേഷം പിന്നീട്‌ ടെന്‍ഡറുകള്‍ ചെയ്‌ത്‌ ഫയല്‍ തയാറാക്കുന്ന രീതിയാണ്‌ തുടര്‍ന്നു വന്നിരുന്നതെന്ന്‌ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
എസ്‌റ്റിമേറ്റുകള്‍ ഒന്നും തന്നെ ഒപ്പു വച്ചിട്ടില്ലെന്നും എസ്‌റ്റിമേറ്റ്‌ അനുസരിച്ചുള്ള പ്രവൃത്തികള്‍ നടന്നിട്ടില്ലെന്നും നിര്‍മാണങ്ങള്‍ക്ക്‌ ഗുണനിലവാരം കുറവാണെന്നും വിജിലന്‍സ്‌ കണ്ടെത്തി. താലൂക്ക്‌ ആശുപത്രിയുടെ മുകളില്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനം, ചേരാവള്ളി-കോമളത്ത്‌ റോഡ്‌, കരിമുട്ടം-നഗരസഭാ റോഡ്‌ എന്നിവിടങ്ങളിലും വിജിലന്‍സ്‌ പരിശോധന നടത്തി. എന്‍ജിനിയറിങ്‌ വിഭാഗവുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ്‌ വിജിലന്‍സ്‌ മിന്നല്‍ പരിശോധന നടത്തിയത്‌.
ഡി.വൈ.എസ്‌.പി: റെക്‌സ്‌ബോബിഅരവിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ.എം.ഷിബു, പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗം അസി.എക്‌സി.എന്‍ജിനിയര്‍ രാജശ്രീ, വിജിലന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.വി.ബെന്നി, എസ്‌.ഐമാരായ ആന്റണി, ഭുവനചന്ദ്രന്‍, മനോജ്‌, കിഷോര്‍ തുടങ്ങിയവരാഞ്‌ പരിശോധനയില്‍ പങ്കെടുത്തത്‌. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW