Thursday, June 13, 2019 Last Updated 56 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

പുറക്കാട്ട്‌ അനധികൃത നിലംനികത്തല്‍

അമ്പലപ്പുഴ: പുറക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിലം നികത്തല്‍ വ്യാപകമാകുന്നു. പരാതി ശക്‌തമായതോടെ പരിശോധനയുമായി റവന്യൂ വകുപ്പ്‌.
പഞ്ചായത്തിന്റെ പരിധിയിലുള്ള പാടശേഖരങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ നിലം നികത്തല്‍ മാഫിയ പ്രവര്‍ത്തിക്കുന്നത്‌. ഇതിന്‌ ചില ഉദ്യോഗസ്‌ഥരുടെ മൗനാനുവാദവും ഉണ്ട്‌. കഴിഞ്ഞ മാസം നാലിന്‌ പുറക്കാട്‌ കിഴക്ക്‌ അപ്പാത്തിക്കരി പാടശേഖരത്തിന്റെ സമീപം നിലം നികത്തുന്നതിനിടെ ഗ്രാവല്‍ കൊണ്ടുവന്ന ടിപ്പര്‍ ലോറിയും നിലം നികത്താനായെത്തിച്ച ജെ.സി.ബിയും പുറക്കാട്‌ വില്ലേജ്‌ ഓഫീസര്‍ പിടിച്ചെടുത്ത്‌ അമ്പലപ്പുഴ പോലീസിനു കൈമാറിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട്‌ ലോറിയുടമ പുറക്കാട്‌ കുന്നേല്‍ സെബാസ്‌റ്റ്യന്‍, നിലമുടമ പുറക്കാട്‌ കിഴക്കേ കന്നിട്ടയില്‍ ഷിജോ ജേക്കബ്ബ്‌ എന്നിവര്‍ക്കെതിരെ കേസുമെടുത്തു. പരാതി വ്യാപകമായതോടെയാണ്‌ പരിശോധന കര്‍ശനമാക്കാന്‍ റവന്യു വകുപ്പ്‌ തീരുമാനിച്ചത്‌.
റവന്യു വകുപ്പില്‍ നിന്ന്‌ ഉയര്‍ന്ന തസ്‌തികകളില്‍ വിരമിച്ച ചിലരുടെ പിന്തുണയോടെയാണ്‌ നീര്‍ത്തട സംരക്ഷണ നിയമത്തിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍ വ്യാപകമായി നികത്തുന്നതെന്നാണ്‌ ആരോപണം.
വിവിധ പ്രദേശങ്ങളില്‍ കിടക്കുന്ന പുറം പോക്ക്‌ ഭൂമിയും ഇക്കൂട്ടര്‍ വലിയ തുക വാങ്ങി സ്വകാര്യ വ്യക്‌തികള്‍ക്ക്‌ മറിച്ചു കൊടുക്കുന്നതും പതിവാണ്‌.സര്‍വീസിലിരിക്കുന്ന കാലത്ത്‌ പുറംപോക്ക്‌ ഭൂമിയെക്കുറിച്ച്‌ വ്യക്‌തമായ വിവരം ഇത്തരം ഉദ്യോഗസ്‌ഥര്‍ക്ക്‌ അറിയാമായിരുന്നു. പുറക്കാട്ട്‌ പുതിയ വില്ലേജ്‌ ഓഫീസര്‍ ചുമതലയേറ്റതോടെയാണ്‌ നിലം നികത്തലിനെതിരെ കര്‍ശന നടപടി ആരംഭിച്ചത്‌. നികത്തിയ സ്‌ഥലം വലിയ തുക വാങ്ങി മറിച്ചു കൊടുക്കാനും അല്ലെങ്കില്‍ കെട്ടിടം നിര്‍മിക്കാനുമാണ്‌ ലോബിയുടെ ശ്രമം.
കരൂര്‍ കിഴക്ക്‌ ഇത്തരത്തില്‍ നിലം നികത്തിയ കേസ്‌ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. പല രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ്‌ നിലം നികത്തല്‍ നടക്കുന്നത്‌. ജനപ്രതിനിധികളും ഇതിന്റെ പേരില്‍ വന്‍ തുകയാണ്‌ കമ്മിഷനായി കൈപ്പറ്റുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്‌ഥരെ ഇത്തരക്കാര്‍ സ്‌ഥലം മാറ്റാനും ശ്രമം നടത്തുന്നുണ്ട്‌.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW