Wednesday, June 26, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.29 AM

പുതുപ്പള്ളിയില്‍ റിസോര്‍ട്ടിന്റെ മറവില്‍ വന്‍തോതില്‍ കായല്‍ കൈയേറ്റം

ദേവികുളങ്ങര(കായംകുളം): പുതുപ്പള്ളിയില്‍ റിസോര്‍ട്ടിന്റെ മറവില്‍ കായല്‍ കയ്യേറ്റം. തീരദേശ പരിപാലന നിയമം കാറ്റില്‍പ്പറത്തിയാണ്‌ സ്വകാര്യ സ്‌ഥാപനമായ സീലാന്‍ഡ്‌ റസ്‌റ്റോറന്റ്‌ കായംകുളം കായല്‍ കയ്യേറുന്നത്‌.
ഒന്നരയേക്കറിലേറെ കായല്‍ വളച്ചു കെട്ടി കോണ്‍ക്രീറ്റ്‌ ചെയ്‌ത് കുടിലുകള്‍ നിര്‍മിച്ചിരിക്കുകയാണ്‌. ഇതോടൊപ്പം കായലിന്റെ അരയേക്കറോളം ഭാഗം വീണ്ടും കയ്യേറാനായി പാറകള്‍ നിരത്തിയിരിക്കുകയാണ്‌. ദേവികുളങ്ങര വില്ലേജിലെ പുതുപ്പള്ളിയില്‍ കൊച്ചുവീട്ടില്‍മുക്കിന്‌ പടിഞ്ഞാറ്‌ മാറിയാണ്‌ സ്വകാര്യ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം.
വലിയ തോതില്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തില്‍ വിപുലമായി പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റിന്റെ കായല്‍ കയ്യേറ്റം കണ്ടില്ലെന്ന മട്ടിലാണ്‌ റവന്യു അധികൃതരുടെ നിലപാട്‌. വില്ലേജ്‌ അധികൃതര്‍ കയ്യേറ്റത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കായല്‍ നികത്തി സംരക്ഷണഭിത്തി കെട്ടി തെങ്ങിന്‍തൈകള്‍ ഉള്‍പ്പെടെ വച്ചു പിടിപ്പിച്ചാണ്‌ കയ്യേറ്റം. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്‌ അധികൃതരും കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ല.
ഗ്രാമപഞ്ചായത്ത്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ മൗനാനുവാദവും കായല്‍ നികത്തലിന്‌ പിന്നിലുണ്ടെന്ന ആക്ഷേപം ശക്‌തമാണ്‌. പ്രതിപക്ഷ പാര്‍ട്ടികളും കയ്യേറ്റ കാര്യത്തില്‍ മൗനം പാലിക്കുന്നു. തീരദേശത്തിന്റെ പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥയെ തകര്‍ക്കുന്ന തരത്തില്‍ ഏക്കര്‍ കണക്കിന്‌ ഭൂമി വളച്ചുകെട്ടി എടുക്കുമ്പോഴും പഞ്ചായത്ത്‌, റവന്യു ഉദ്യോഗസ്‌ഥരുടെ മൗനം അഴിമതിയുടെ ഭാഗമാണെന്ന്‌ നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Saturday 18 May 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW